KeralaNewsRECENT POSTS
പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കുന്ന തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കാന്‍ നേതൃത്വം നല്‍കുന്ന ഏറനാട് തഹസില്‍ദാര്‍ പി ശുഭനെ സ്ഥലമാറ്റി. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്. ശുഭന് പകരം പി. സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാധാരണ സ്ഥലമാറ്റം എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള വാട്ടര്‍ തീം പാര്‍ക്കിലേക്കു വെള്ളമെടുക്കാന്‍ നിര്‍മിച്ച മലപ്പുറം, ചീങ്കണ്ണിപ്പാലിയിലെ തടയണ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ഈ മാസം 30 നകം പൂര്‍ണമായും പൊളിച്ചുനീക്കാനാണ് ഹൈക്കോടതി ഉത്തരവ്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചുമാറ്റല്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റ നടപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News