ബെംഗളൂരു∙ രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത് അനുഷ്ക പോയിട്ട് രണ്ടു മാസമാകുന്നു. ബെംഗളൂരുവിലെ വീട്ടിൽ, സ്വന്തം മകളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് ഈ അമ്മയുടെയും അച്ഛന്റെയും കാത്തിരിപ്പ് തുടങ്ങിയിട്ടും അത്രതന്നെ നാളുകൾ. ഒക്ടോബർ 31നാണ് പതിനേഴുകാരിയായ അനുഷ്ക വീടുവിട്ടിറങ്ങിയത്. രണ്ടു മാസത്തോളം നടത്തിയ തിരച്ചിലിൽ ഇതുവരെ അനുഷ്കയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് ഇരുട്ടിൽത്തപ്പുമ്പോൾ മകളെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർഥനയുമായി നിസ്സഹായരായ ഈ മാതാപിതാക്കൾ ട്വിറ്ററിലുമെത്തി. ഷാമനിസം എന്ന പുരാതന ആത്മീയ സമ്പ്രദായത്തില്‍ ആകൃഷ്ടയായാണ് അനുഷ്‌ക വീടുവിട്ടതെന്നു കരുതുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു.
‘അവൾ ഞങ്ങളെ ഒഴിവാക്കുകയാണ്. എല്ലാവരും. അവൾ ഞങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു ഞങ്ങൾക്കറിയാം. തീർച്ചയായും മടങ്ങിവരും.’– അനുഷ്കയുടെ അമ്മ പറയുന്നു. പതിനേഴാം വയസ്സിലെ ഏതൊരു കൗമാരിക്കാരിയെയും പോലെയായിരുന്നു അനുഷ്കയും. എന്നാൽ ഈ വർഷം സെപ്റ്റംബർ മുതലാണ് അവളുടെ പെരുമാറ്റത്തിൽ മാതാപിതാക്കൾ ചില മാറ്റങ്ങൾ ശ്രദ്ധിച്ചത്. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാൻ അവൾ ഇഷ്ടപ്പെട്ടു തുടങ്ങി.
‘അവളെ ഞങ്ങൾ ഒരു കൗൺസിലറുടെ അടുത്തു കൊണ്ടുപോയി. അവൾ ഞങ്ങളോട് സംസാരിക്കുന്നത് നിർത്തി, സ്വന്തം കാര്യങ്ങളിലേക്ക് ഒതുങ്ങി, വീട്ടുജോലികള്‍ ഒന്നും ചെയ്യാതെയായി. ഇതൊക്കെയാണ് അനുഷ്കയിൽ കണ്ട മാറ്റങ്ങൾ.’– അനുഷ്കയുടെ അച്ഛൻ അഭിഷേക് പറഞ്ഞു. ആത്മാക്കളുടെ ലോകവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന സമ്പ്രദായമായ ഷാമനിസത്തെക്കുറിച്ച് ഓൺലൈനിൽ വായിക്കുന്നത് അനുഷ്കയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് മാതാപിതാക്കൾ കരുതുന്നത്.
‘ആരോ അവളെ സ്വാധീനിച്ചതായി തോന്നി. അവൾ പ്രായപൂർത്തിയാകാത്തവളാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ അവൾക്കു കഴിയണമെന്നില്ല. ഷാമനിസം പിന്തുടരാൻ ആഗ്രഹിക്കുന്നെന്ന് അവൾ എന്നോട് പറഞ്ഞു.’– അഭിഷേക് കൂട്ടിച്ചേർത്തു. അനുഷ്ക പ്ലസ്ടു പഠനം
⚠️ MISSING GIRL! ⚠️ Please share max! 17 year old Anushka has been missing from home, originally from Bangalore, and her loved ones are trying to locate her. Please RT and contact the number given if you have any information. Thank you for your help 🙏🏼 pic.twitter.com/iwYWByr7E7
— Kamya | Think For Yourself 🌻 (@iamkamyabuch) December 24, 2021
പൂർത്തിയാക്കിയിരുന്നു. സഹാറ റോസ്, കാമ്യ ബുച്ച് തുടങ്ങിയ ആത്മീയജീവിത പരിശീലകർ അനുഷ്‌കയെ സ്വാധീനിച്ചതായാണ് നിഗമനം. ഷാമനിസം അഭ്യസിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് അവൾ മാതാപിതാക്കളോട് സംസാരിച്ചിരുന്നു.
അനുഷ്കയുടെ ഓൺലൈൻ ഇടപെടലുകളെക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്. അനുഷ്ക പോയി എന്ന പറയപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നും സിസിടിവി ഇല്ലാത്തതാണ് അന്വേഷണത്തെ ബാധിക്കുന്നതെന്നു ബെംഗളൂരു നോർത്ത് ഡപ്യൂട്ടി കമ്മിഷണർ വിനായക് പാട്ടീൽ പറഞ്ഞു. അനുഷ്കയുടെ ഓൺലൈൻ ഇടപാടുകളുടെ ഫൊറൻസിക് പരിശോധനയ്ക്കു പുറമെ സമീപ കാലത്ത് അവളുടെ താൽപര്യങ്ങളെക്കുറിച്ചും പഠിക്കും. കാണാതായശേഷം ഇതുവരെ ആരെയും അനുഷ്ക ബന്ധപ്പെട്ടിട്ടില്ലെന്നും ഡിസിപി പറഞ്ഞു.
We have been searching for our daughter Anushka, for nearly 2 months. We love and miss her desperately. If you have seen her, please get in touch at 91 99008 98940 or DM. We believe she may be in Bangalore or the surrounding areas. 🙏🏻 pic.twitter.com/pSYIqVZRia
— Helpfindanushka (@helpfindanushka) December 26, 2021