25.5 C
Kottayam
Sunday, September 29, 2024

ലിപ്ലോക്ക് രംഗവുമായി അനുപമ പരമേശ്വരന്‍; റൗഡി ബോയ്‌സ് ട്രെയിലര്‍ പുറത്ത്

Must read

പ്രേമം സിനിമയിലെ മേരിയായി വന്ന് പിന്നീട് തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുന്ന നടിയാണ് അനുപമ പരമേശ്വരന്‍. ആദ്യ സിനിമയിലൂടെ തന്നെ പ്രശസ്തി നേടി എടുത്ത അനുപമ വളരെ കുറഞ്ഞ കാലം കൊണ്ടാണ് സിനിമാപ്രേമികളുടെ പ്രിയങ്കരിയായത്. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയില്‍ സജീവമായ അനുപമയുടെ പേരില്‍ പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം പ്രചരിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

പിന്നീടിങ്ങോട്ട് പല തരത്തിലുള്ള പ്രണയകഥകളാണ് അനുപമയ്ക്ക് നേരിടേണ്ടി വന്നത്. ഓരോ വിമര്‍ശനങ്ങളും കാര്യമാക്കാതെ നടി മുന്നോട്ട് പോവുകയാണ് പതിവ്. എന്നാലിപ്പോള്‍ ഒരു ലിപ് ലോക്കിന്റെ പേരില്‍ അനുപമയ്ക്ക് എതിരെ ട്രോളുകള്‍ ഉയര്‍ന്ന് വരികയാണ്. പുതിയ സിനിമയില്‍ നിന്ന് പുറത്ത് വന്ന ട്രെയിലറിലെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നത്.

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് റൗഡി ബോയിസ്. ദില്‍ രാജു നിര്‍മ്മിക്കുന്ന സിനിമ ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്നത്. അധികം വൈകാതെ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് അനുമപ സിനിമയില്‍ അഭിനയിക്കുന്നത്. പെട്ടെന്നൊരു സാഹചര്യത്തില്‍ ഇരുവരും ഇഷ്ടത്തിലാവുന്നതും മറ്റുമൊക്കെ ട്രെയിലറില്‍ സൂചിപ്പിച്ചു. എന്നാല്‍ നായകനും നായികയും തമ്മിലുള്ള ലിപ് ലോക് സീന്‍ ആണ് ഇപ്പോള്‍ കളിയാക്കലുകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

സിനിമയുടെ ട്രെയിലറില്‍ നടന്‍ നാനിയും കൃതി ഷിട്ടിയും തമ്മില്‍ സമാനമായ രീതിയില്‍ ലിപ് ലോക്കുമായി എത്തിയിരുന്നു. അന്ന് എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. എന്നാലിവിടെ അനുപമയുടെ ആദ്യ ലിപ് ലോക് രംഗം പുറത്ത് വന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഒരു താരപുത്രന്റെ അരങ്ങേറ്റ സിനിമയെങ്കില്‍ ജനപ്രിയ നായികയ്ക്കൊപ്പം ചുംബനം അടക്കം എന്ത് വേണമെങ്കിലും ഉള്‍പ്പെടുത്താമല്ലോ എന്ന് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. സിനിമയുടെ നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകനാണ് ആഷിഷ്.

സിനിമയില്‍ അനുപമയും ആഷിഷും തമ്മില്‍ ഏകദേശം നാലോളം ചുംബന രംഗങ്ങള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംക്രാന്തിയുടെ തലേന്ന് സിനിമ തിയറ്ററുകളിലേക്ക് റിലീസിനെത്താന്‍ ഒരുങ്ങുകയാണ്. ഇതോടെ ട്രോളന്മാരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. കുറേ കാലമായി അനുപമയുടെ സിനിമകള്‍ വലിയ വിജയമാവാത്തത് കൊണ്ട് ഉടനെ ഒരു ഹിറ്റ് സിനിമ സ്വന്തം പേരിലാക്കേണ്ടത് നടിയുടെ കൂടെ ആവശ്യമാണ്. റൗഡി ബോയ്സ് എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ പ്രിയം നേടി എടുക്കാന്‍ അനുപമയ്ക്ക് സാധിക്കുമെന്നാണ് അറിയുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week