ചെത്തിപ്പൂവും കൈയ്യില്‍ പിടിച്ച് പ്രണയാര്‍ദ്രയായി ചുവടുവെച്ച് അനുസിതാര; വീഡിയോ വൈറല്‍
ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ നായികമാരില്‍ ഒരാളാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ അനുവിന് ആരാധകര്‍ ഏറെയാണ്. അനുവിന്റെ ഏറ്റവും പുതിയ ചിത്രം മാമാങ്കം തിയേറ്ററുകളില്‍ പ്രദര്‍ശനം പുരോഗമിക്കുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ അനുവിന്റെ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. തമിഴിലെ ഏറ്റവും പ്രശസ്തമായ ഗാനമായ ‘പൂവേ സെംപൂവേ നിന്‍ വാസം വരും….’ എന്ന പ്രണയഗാനത്തിന് ചുവട് വെച്ചാണ് അനു എത്തിയത്.
അനു സിത്താര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവെച്ചത്. കൈയ്യില്‍ ചെത്തിപ്പൂവും പിടിച്ചാണ് അനുവിന്റെ പ്രണയാര്‍ദ്രമായ നൃത്തം. അനുവിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബി. ലെനിന്‍ സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ‘സൊല്ല തുടിക്കുതു മനസ്’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഇളയരാജ സംഗീതം നല്‍കിയ ഈ ഗാനം പാടിയിരിക്കുന്നത് യേശുദാസും സുനന്ദയും ചേര്‍ന്നാണ്.
https://www.instagram.com/p/B50gopAA8Yh/?utm_source=ig_web_copy_link