32.6 C
Kottayam
Sunday, November 17, 2024
test1
test1

Vijay Babu പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു,ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി… വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും

Must read

കൊച്ചി:വിജയ് ബാബുവിനെതിരായ (Vijay Babu) ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി യുവതി. വുമൺ എ​ഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് (Women Against Sexual Harassment) എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണയുമായി യുവതി രം​ഗത്തെത്തിയത്. 2021 നവംബറിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.

നവംബറിൽ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് കണ്ടുമുട്ടിയത്. പ്രെഫഷണലും വ്യക്തിപരവുമായ കാര്യങ്ങൾ സംസാരിച്ചു. എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നുവെന്നും എന്നാൽ കുറച്ച് കഴിഞ്ഞ തന്നെ ചുംബിക്കാൻ വിജയ് ബാബു ശ്രമിച്ചുവെന്നുമാണ് യുവതി പറയുന്നത്. ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നുവെന്നും യുവതി പറയുന്നു.

യുവതിയുടെ വാക്കുകൾ

ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എൻ്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു “ഒരു ചുംബനം മാത്രം?”. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.

ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്‌നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ

തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എൻറെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ

സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക്‌ വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ..

കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – “സ്ത്രീകൾക്ക് സുരക്ഷിതമല്ല” എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്.നന്ദി,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഹകരണരംഗത്തിന് നൽകിവരുന്ന പിന്തുണ പിൻവലിക്കും,നിക്ഷേപങ്ങൾ തുടരുന്ന കാര്യം ആലോചിക്കും; മുന്നറിയിപ്പുമായി വി.ഡി.സതീശൻ

കൊച്ചി: സംസ്ഥാനത്തെ സഹകരണരംഗത്തിന് കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍...

തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: നടി കസ്തൂരി റിമാന്‍ഡില്‍; രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍...

Kuruva gang🎙️ ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം, സന്തോഷിനെ പിടികൂടിയതോടെ അക്രമാസക്തരായി ജീപ്പ് വളഞ്ഞ് സ്ത്രീകള്‍; കുറുവാ സംഘാംഗത്തെ പിടികൂടിയപ്പോള്‍ സംഭവിച്ചത്‌

കൊച്ചി: കുണ്ടന്നൂരില്‍ നിന്നും കുറുവ സംഘാംഗമെന്നു സംശയിക്കുന്ന സന്തോഷിനെ പോലിസ് പിടികൂടിയത് അതിസാഹസികമായി. പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന...

നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്ളാഷ് ബോംബുകള്‍ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ്...

‘ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’ രൂക്ഷ വിമർശനവുമായി യുവാവ്

ഒട്ടാവ് : ഇന്ത്യക്കാർക്കെതിരെ രൂക്ഷവിമർശനവുമായി കാനഡക്കാരന്റെ വീഡിയോ. ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.