EntertainmentKeralaNews

എയ്ഞ്ചൽ തോമസിന്റെ പ്രണയം ; മണിക്കുട്ടനും അഡോണിയുമല്ലെങ്കിൽ പിന്നെ ആര് ?

കൊച്ചി:മലയാളികൾക്കിടയിൽ വളരെയധികം പ്രചാരത്തിലുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന ഷോയിൽ മലയാളികൾ തന്നെ ആരാധകരായി ഉണ്ട്. വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും വ്യത്യസ്ത സ്വഭാവങ്ങളോട് കൂടിയവർ നൂറ് ദിവസം ഒന്നിച്ച് ഒരു വീട് പോലെ കഴിയുന്നതാണ് മത്സരത്തിന്റെ രീതി. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. 14 മത്സരാർഥികളുമായിട്ട് തുടങ്ങിയ ഷോ ഇപ്പോൾ മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ 17 മത്സരാർഥികളാണ് ബിഗ് ബോസ് ഷോയിലുള്ളത്. ഈ ആഴ്ച വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാർഥിയാണ് എയ്ഞ്ചൽ തോമസ്. ആലപ്പുഴ സ്വദേശിയായ എയ്ഞ്ചൽ മോഡലും എംഎ സൈക്കോളജിസ്റ്റുമാണ്.

17ാം മത്തെ മത്സർഥിയാണ് എയ്ഞ്ചൽ.ആദ്യ ദിവസം തന്നെ എയ്ഞ്ചൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മണിക്കുട്ടനോടുള്ള ക്രഷ് വെളിപ്പെടുത്തി കൊണ്ടാണ് എയ്ഞ്ചൽ ബിഗ് ബോസ് ഹൗസിലെത്തിയത്. ‌ ഇതിനെ തുടർന്ന് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു . ഇപ്പോഴിത തന്റെ പ്രണയ കഥ വെളിപ്പെടുത്തുകയാണ് എയ്ഞ്ചൽ. ബിഗ് ബോസ് ഹൗസിൽ എത്തുന്നതിന് മുൻപ് നൽകിയ ചെറിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഷോയ്ക്ക് വേണ്ടി റൊമാൻസ് സ്ട്രാറ്റജി പ്ലാൻസുണ്ടോ ? എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു യഥാർത്ഥ പ്രണയകഥ വെളിപ്പെടുത്തിയത്. പ്രണയം ഉണ്ട് എന്നായിരുന്നു എയ്ഞ്ചലിന്റെ വെളിപ്പെടുത്തൽ.. എന്നാൽ കാമുകനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. പ്രണയം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ഷോയ്ക്ക് വേണ്ടി റൊമാൻസ് സ്ട്രറ്റജി എടുക്കുന്നത് കൊണ്ട് തനിക്ക് കുഴപ്പമില്ലെന്നും എന്നാൽ തന്റെ നാട്ടുകാരും പ്രണയിക്കുന്ന ആളും തന്നെ തല്ലിക്കൊല്ലുമെന്ന് എയ്ഞ്ചൽ തമാശ രൂപേണെ പറഞ്ഞത്.

കൂടാതെ തന്റെ പേഴ്സണാലിറ്റിയെ കുറിച്ചും എയ്ഞ്ചൽ പറഞ്ഞു. തനിക്ക് സ്വന്തമായി ഒരു വ്യക്തിത്വമില്ലെന്നാണ് മറുപടിയായി പറഞ്ഞത്. തനിക്ക് അൽപം വട്ടുണ്ടെന്നും കുസൃതി ചിരിയോടെ താരം കൂട്ടിച്ചേർത്തു. മോഹൻലാലിനെ കാണാനുള്ള ആകാംക്ഷയെ കുറിച്ചും എയ്ഞ്ചൽ പറഞ്ഞിരുന്നു. കൂടാതെ താൻ സോഷ്യൽ മീഡിയ അഡിക്റ്റ് അല്ലെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ അല്ല തന്റെ ലോകമെന്നും താൻ ഇമേജിനറി ലോകത്താണെന്നും പറയുകയുണ്ടായി

ബിഗ് ബോസ് ഹൗസിലെത്തുമ്പോൾ വീട്ടുകാരെ മാത്രമാണ് താൻ മിസ് ചെയ്യുന്നതെന്നും എയ്ഞ്ചൽ പറയുന്നു. കുടുംബവും ഏറെ അടുപ്പമുള്ള ആളാണ് താനെന്നു താരം വെളിപ്പെടുത്തി. അമ്മയും അനിയനും അടങ്ങുന്ന ചെറിയ കുടുംബമാണ് എയ്ഞ്ചലിന്റേത്. ഈ കഴിഞ്ഞ ജനുവരിയിലായിരുന്നു അച്ഛന്റെ വിയോഗം. അമ്മയ്ക്കും അനിയനും വേണ്ടിയിട്ടാണ് ബിഗ് ബോസിൽ എത്തിയിരിക്കുന്നതെന്നും എയ്ഞ്ചൽ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button