CrimeNationalNews

15 കാരനുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, 30കാരി അറസ്റ്റിൽ, യുവതിയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്

വിജയവാഡ: ആന്ധ്രാപ്രദേശിൽ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയെയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപണം.  കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും പൊലീസ് കണ്ടെത്തിയത്.

കുട്ടിയോടൊപ്പം ജീവിക്കാനും ശാരീരിക ബന്ധം തുടരാനുമുള്ള ഉദ്ദേശ്യത്തോടെയാണ് യുവതി കുട്ടിക്കൊപ്പം ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു. 

ജൂലൈ 19നാണ് ഇരുവരും ഒളിച്ചോടിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന 15 വയസുകാരൻ സുഹൃത്തുക്കളെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ വി ദുർഗാ റാവു പറഞ്ഞു.

രാത്രിയിൽ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായതായി അറിയാൻ കഴിഞ്ഞു. യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയം തോന്നിയ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ചൊവ്വാഴ്ച ഹൈദരാബാദിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും കണ്ടെത്തിയത്.


തട്ടിക്കൊണ്ടുപോകലിന് മുമ്പ് തന്നെ യുവതിക്ക് ആൺകുട്ടിയുമായി ശാരീരിക അടുപ്പം പുലർത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button