EntertainmentKeralaNews

മലയാള സിനിമയില്‍ ഇപ്പോള്‍ നായകനെ ഇടിക്കുന്ന നായികമാര്‍ വരുന്നത് നല്ലൊരു മാറ്റമാണ്; തുറന്ന് പറഞ്ഞ് അനശ്വര രാജന്‍

കൊച്ചി:ബാലതാരമായി എത്തി ഇന്ന് നായികയായി തിളങ്ങി നില്‍ക്കുന്ന നടിയാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ വീണ്ടും തിളങ്ങി നില്‍ക്കുകയാണ് താരം. എന്നാല്‍ ജീവിതത്തില്‍ താന്‍ ഒരിക്കലും ശരണ്യയെപ്പോലെ അല്ലെന്നും താനുമായി ആ കഥാപാത്രത്തിന് ഒരു സാമ്യവും ഇല്ലെന്നും പറയുകയാണ് നടി.

അത്യാവശ്യം കുരുത്തക്കേടൊക്കെയുള്ള ഒരാള്‍ തന്നെയാണ് താന്‍, എങ്കിലും കൂട്ടുകാരികള്‍ക്കിടയില്‍ തനിക്കറിയാവുന്ന ഒരുപാട് ശരണ്യമാരുണ്ട്. ഏതെങ്കിലും നടിയുടെ അഭിനയവുമായി തന്റെ അഭിനയം താരതമ്യം ചെയ്യാറില്ല. എന്നാല്‍ ഓരോരുത്തരില്‍ നിന്നും കുറേ പഠിക്കാനുണ്ടാവും. സിനിമകള്‍ കാണുമ്പോള്‍ അതില്‍ അഭിനയിക്കുന്നവരുടെ ആക്ടിങ് മെത്തേഡ് നോക്കും. അവരുടെ ശരീരഭാഷ, ചലനങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കും.

പ്രിയങ്ക ചോപ്രയുടെ അഭിനയം ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലാണെങ്കില്‍ നിമിഷയുടേതും. മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമാകുന്നൊരു നായിക എന്ന പേരുണ്ടാകണം. ആര്‍ക്കും പകരം വെക്കാന്‍ പറ്റാത്തൊരു നടിയാകണമെന്നത് ഒരു ആഗ്രഹമാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ നായകനെ ഇടിക്കുന്ന നായികമാര്‍ വരുന്നുണ്ട് അത് നല്ലൊരു മാറ്റമാണ്.

പലപ്പോഴും മലയാള സിനിമയില്‍ നായിക നിശബ്ദയായി നായകനെ പിന്തുടരുന്ന ഒരാളായിപ്പോയിരുന്നു. ക്യാരക്ടറില്ലാത്ത മുഖങ്ങള്‍. ഇപ്പോഴത്തെ സിനിമ അതില്‍ നിന്നൊക്കെ ഒരുപാട് മാറി. സ്വന്തമായി വ്യക്തിത്വമുള്ള നായികമാര്‍ വരുന്നു. അതിലൊക്കെ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ‘ലൊക്കേഷനില്‍ നമ്മുടെയെല്ലാം വൈബിനൊപ്പം നില്‍ക്കുന്ന ഒരു അടിപൊളി മനുഷ്യനാണ് അര്‍ജുന്‍ അശോകന്‍, എല്ലാവര്‍ക്കുമൊപ്പം ഒരുമിച്ച് ചില്ല് ചെയ്ത് കോമഡിയൊക്കെ പറഞ്ഞുനില്‍ക്കുന്ന ഒരാള്‍’ എന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button