ഒരിക്കലും തെറ്റിദ്ധരിക്കപ്പെട്ടതല്ല,ഞാന്‍ ഫെമിനിച്ചി തന്നെ; അനാര്‍ക്കലി മരിക്കാര്‍
സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് നടി അനാര്‍ക്കലി മരിക്കാര്‍. ഇപ്പോഴിതാ തന്റെ സ്വപ്നങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
അനാര്‍ക്കലിയുടെ വാക്കുകള്‍ ഇങ്ങനെ;
കണ്ണട വച്ചപ്പോള്‍ ഫെമിനിച്ചി ലുക്കാണെന്ന് കേള്‍ക്കാന്‍ തുടങ്ങി. ഫെമിനിച്ചിയല്ലേ എന്നു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പേ കേട്ടു. ഒരിക്കലും തെറ്റുദ്ധരിക്കപ്പെട്ടതല്ല,ഞാന്‍ ഫെമിനിച്ചി തന്നെ.പത്താം ക്ലാസ് മുതല്‍ കണ്ണടയുണ്ട്. വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. വലിയ കണ്ണടയാണ് ചേരുക. കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് ശീലം. ബോയ് കട്ട് ചെയ്തപ്പോള്‍ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടു.
ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്. പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ആദ്യം വെട്ടുന്നത്.ഒരു പുതുമ വേണമെന്ന് തോന്നി. വീട്ടില്‍ പറയാതെയാണ് വെട്ടിയത്. ബോയ് കട്ട് ചേരുന്നു എന്നു കേട്ടു. ഇത് രണ്ടാം വെട്ടാണ്.
ഫാഷന്‍ ഡിസൈനിംഗാണ് പഠിക്കുന്നത്. സിനിമയില്‍ ഫാഷന്‍ ഡിസൈനറാവാനാണ് ആഗ്രഹം. കോസ്റ്റ്യൂംസ് അനാര്‍ക്കലി മരിക്കാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് ഒരു ദിവസം തെളിയും.