CrimeKeralaNews

കുളിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, കൊച്ചിയിൽ ഐടി വിദഗ്ധൻ അറസ്റ്റിൽ  

കൊച്ചി : കൊച്ചിയിൽ വീട്ടിനുള്ളിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഐ.ടി വിദഗ്ദൻ പൊലീസ് പിടിയിൽ. കോന്തുരുത്തി സ്വദേശി സനലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച് വെച്ചാണ് ഇയാൽ ദൃശ്യങ്ങൾ പകർത്തിയത്. 

ഭാര്യയോടൊപ്പം സൗഹൃദ സന്ദർശനത്തിന് എത്തിയ വീട്ടിലെ കിടപ്പു മുറിയോട് ചേർന്നുള്ള കുളിമുറിയിലാണ് സനൽ രഹസ്യ ക്യാമറ ഒളിപ്പിച്ചു വച്ചത്. വീട്ടുകാരും ഭാര്യയും അറിയാതെയായിരുന്നു ഇത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച ശേഷം തിരിച്ച് പോയ സനൽ കുറച്ചു കഴിഞ്ഞ് തിരച്ചെത്തി. ഇതിനിടയിലാണ് പെൺകുട്ടി കുളിമുറിയിൽ സംശയകരമായി പേന കണ്ടത്. പേന തൻറേതാണെന്നും അബദ്ധത്തിൽ കുളിമുറിയിൽ മറന്നു വച്ച് പോന്നതാണെന്നും പറഞ്ഞ് പേന തിരികെ വാങ്ങാൻ സനൽ ശ്രമിച്ചു.

പേനയിൽ ഒരു നീല ബട്ടൻ തെളിഞ്ഞ് ശ്രദ്ധയിൽപെട്ട യുവതി പേന തിരികെ കൊടുക്കാതെ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറയും ശ്രദ്ധയിൽ പെട്ടത്. മെമ്മറി കാർഡ് പരിശോധിച്ചതിൽ സനൽ ക്യമറ ഒളിപ്പിക്കുന്ന ദൃശ്യവും പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button