KeralaNews

സർക്കാർ-ഗവർണർ പോരിന് വിരാമം? ഗവർണർ അയഞ്ഞു, സർവകലാശാല ഫയലുകൾ നോക്കിത്തുടങ്ങി

തിരുവനന്തപുരം: കേരളാ സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചാൻസർ പദവിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ (Arif mohammad khan ) മടങ്ങിയെത്തി. ചാൻസിലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി.

ആദ്യ ഘട്ടത്തിൽ നിശബ്ദനായിരുന്ന മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഇടപെടലാണ് ഗവർണർ അയയാൻ കാരണമായത്. പ്രശ്നപരിഹാരത്തിന് വേണ്ടി, നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണർക്ക് നൽകിയത്. രണ്ട് തവണ അദ്ദേഹത്തെ ഫോണിൽ  വിളിച്ചും പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്. സർവകലാശാല ഫയൽ നോക്കുമ്പോഴും കണ്ണൂർ വിസി നിയമന കേസിൽ ഗവർണ്ണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്. 

ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ് സർക്കാർ- ഗവർണ്ണർ പോരിന് കാരണമായത്. ചട്ടങ്ങൾ മറി കടന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വിസിക്ക് വീണ്ടും നിയമനം നൽകിയതും രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിയോജിച്ചതുമക്കം വിഷയങ്ങളുയർന്നതോടെയാണ് ഗവർണ്ണർ പരസ്യ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ ഇടപെടുകളുണ്ടെന്നും അങ്ങനെയെങ്കിൽ ചാൻസിലറെന്ന നിലയിൽ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഇതിനിടെ ഗവർണർ രാഷ്ടീയം കളിക്കുന്നുവെന്ന വിമർശനുമായി പ്രതിപക്ഷനേതാവും രംഗത്തെത്തി. ഇതോടെ തർക്കം ഇടക്ക് പ്രതിപക്ഷം- ഗവർണ്ണർ എന്ന നിലയിലേക്കും മാറിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button