24.6 C
Kottayam
Sunday, May 19, 2024

ബുര്‍ജ് ഖലീഫയുടെ അത്രയും വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയെ കടന്നുപോകും

Must read

2000 ഡബ്ല്യുഒ 107 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയെ കടന്ന് പോകും. 820 മീറ്ററിലധികം ഉയരവും 500 മീറ്ററിലേറെ വീതിയുമാണ് ഛിന്നഗ്രഹത്തിനുള്ളതെന്ന് നാസ വ്യക്തമാക്കുന്നു. പകല്‍ സമയത്താണ് ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടെ പോകുകയെന്നും നാസ കുറിപ്പില്‍ അറിയിച്ചു.

ലോകത്തിലേക്കും ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് 829.8 മീറ്ററാണ് ഉയരം. സഞ്ചാരപഥം തെറ്റിയാല്‍ ഭൂമിക്ക് കേട്പാട് വരുത്താന്‍ ശേഷിയുള്ള ഛിന്നഗ്രഹമാണ് 2000 ഡബ്ല്യു ഒ 107. ഭൂമിക്ക് അടുത്തുകൂടെയാണ് പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെങ്കിലും 43 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഛിന്നഗ്രഹത്തിന്റെ കൃത്യമായ ദൂരം.

അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാള്‍ കൂടുതല്‍ ദൂരത്തിലാണ് ഭീമന്‍ ഛിന്നഗ്രഹം കടന്നുപോകുന്നത്. ഇനി 2031 ഫെബ്രുവരിയിലാകും ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് സമീപം എത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week