EntertainmentRECENT POSTS
‘അമ്മ’ ആസ്ഥാന മന്ദിരത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; മോഹന്‍ലാല്‍ ചടങ്ങിന് തിരികൊളുത്തി
കൊച്ചി: എറണാകുളത്തു ‘അമ്മ’ ആസ്ഥാനമന്ദിരത്തിന്റെതുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലളിതമായ ചടങ്ങ് സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30നു ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. അഞ്ച് നിലകള്‍ ഉള്ള ഓഫീസ് മന്ദിരം പൂര്‍ണമായും സജ്ജീകരിക്കാന്‍ ആറു മാസത്തെ സമയ പരിധിയാണ് കണക്കാക്കുന്നത്. വളരെ ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ കമ്മറ്റിയംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇവരെ കൂടാതെ തെരുവോരം മുരുകനെ കൊണ്ടും തിരിതെളിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News