EntertainmentHome-bannerNationalNewsTop Stories

അമിതാഭ് ബച്ചന്‍ വാക്ക് പാലിച്ചു; ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് തീര്‍ത്തു

ന്യൂഡല്‍ഹി: ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് വാഗ്ദാനം പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പകള്‍ അടച്ചുതീര്‍ത്തത്. മക്കളായ ശ്വേത ബച്ചനും മകന്‍ അഭിഷേക് ബച്ചനും കടംവീട്ടാനുള്ള ചുമതല നല്‍കിയിരുന്നതായി ബച്ചന്‍ ബ്ലോഗില്‍ എഴുതി. നേരത്തെ പറഞ്ഞത് പ്രകാരമാണ് കടം വീട്ടാനുള്ള തീരുമാനം ബച്ചന്‍ എടുത്തത്. ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നായിരുന്നു നേരത്തെ അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചത്.
ഇത്തരത്തില്‍ ആദ്യമായല്ല ബച്ചന്‍ കര്‍ഷകരെ സഹായിക്കുന്നത്. മുന്‍പ് ഉത്തര്‍പ്രദേശിലെ ആയിരത്തോളം വരുന്ന കര്‍ഷകരുടെ ലോണ്‍ ബച്ചന്‍ അടച്ചുതീര്‍ത്തിരുന്നു. ഇനി തന്റെ അടുത്ത ജോലി പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ആശ്രിതകള്‍ക്ക് നല്‍കാനുള്ള സാമ്പത്തിക സഹായം നല്‍കലാണെന്നും ബച്ചന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button