28.9 C
Kottayam
Friday, May 17, 2024

വെടിവെയ്പ്പ്: അബദ്ധം പറ്റി; ഖേദം അറിയിച്ച് അമിത് ഷാ

Must read

ന്യൂഡൽഹി : അബദ്ധത്തിലുണ്ടായ വെടിവയ്പാണെന്നും സർക്കാരിന് അഗാധ ദുഃഖവും ഖേദവുമുണ്ടെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രഹസ്യ വിവരത്തെത്തുടർന്നാണ് കെണിയൊരുക്കി കാത്തിരുന്നത്. ആ വഴി വന്ന വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോയതിനെത്തുടർന്നു സൈന്യം വെടിവയ്ക്കുകയായിരുന്നു. ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കും. പ്രത്യേകാന്വേഷണ സംഘം ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും പറഞ്ഞു.

ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കാൻ അവസരം വേണമെന്ന പ്രതിപക്ഷം ആവശ്യം സ്പീക്കർ ഓം ബിർല തള്ളി. ശൂന്യവേളയ്ക്കു മുൻപ് അവസരം നൽകിയതാണെന്നാണു ചൂണ്ടിക്കാട്ടിയത്. തുടർന്ന് യുപിഎ അംഗങ്ങൾ ഇറങ്ങിപ്പോയി. കൊല്ലപ്പെട്ടവർക്ക് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.

വെടിവെയ്പ്പി നേത്തുടർന്ന്

ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു.ക്യാമ്പിന്റെ ഒരു ഭാഗം അവര്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. ആളപായമോ മരണമോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശവാസികളുടെ മരണത്തില്‍ പ്രതിഷേധിച്ച് മോണ്‍ നഗരത്തില്‍ പലയിടത്തും ഗ്രാമീണര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതെത്തുടര്‍ന്ന് പ്രദേശത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week