ന്യൂഡല്‍ഹി: പാക് അധീന കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് ജമ്മു കാഷ്മീരെന്നും ഇവിടുത്തെ എന്തു തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ജമ്മു കാഷ്മീരില്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുണ്ടാകുമെന്നും അമിത്ഷാ പറഞ്ഞു.
ബില്ല് പാസാക്കിയെടുക്കാന്‍ ജീവന്‍ തന്നെ നല്‍കാന്‍ തയാറാണെന്നും രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് ബില്ല് കൊണ്ടുവരുന്നതെന്നും അമിത്ഷാ വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അമിത്ക്ഷായുടെ പ്രസംഗത്തിനിടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ജമ്മു കാഷ്മീരിനെ സര്‍ക്കാര്‍ തുറന്ന ജയിലാക്കിയെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.