അച്ഛന്റെ വാഴയും നാട്ടുകാരുടെ കോഴിയും അയല്‍ക്കൂട്ടം ചേച്ചിമാരുടെ കഞ്ചനുമായ പ്രിയ ചങ്കുകളെ വീട്ടിലിരിക്കൂ.. ആരാധകരോട് അമേയ
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചതായ താരമാണ് അമേയ മാത്യൂ. സോഷ്യല്‍ മീഡിയയിലും അമേയ സജീവമാണ്. തന്റെ നിരവധി ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
കൊറോണയെ നേരിടാന്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രസകരമായ രീതിയില്‍ ആരാധകരോട് വീട്ടിലിരിക്കാന്‍ പറയുകയാണ് അമേയ. ”രാപ്പകല്‍ വീട്ടില്‍തന്നെ കുത്തിയിരുന്നതിന് അച്ഛന്റെ ‘വാഴ’യായും… നാട്ടുകാരുടെ ‘കോഴി’യായും അയല്‍ക്കൂട്ടം ചേച്ചിമാരുടെ ‘കഞ്ചന്‍’ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ… ഈ നാടിന്റെ രക്ഷകരാകാന്‍ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പര്‍ഹീറോ ആകൂ.
പൊതുചടങ്ങുകളും ആള്‍ക്കൂട്ടങ്ങളും നമുക്ക് ഒഴിവാക്കാം. കേന്ദ്ര സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ച്, ഈ മഹാമാരിക്കെതിരെ ഒറ്റകെട്ടായി നമുക്ക് പോരാടാം. ” അമേയ പറയുന്നു. അമേയയുടെ ഈ കുറിപ്പിന് നിരവധി കമന്റുകളാണ് വരുന്നത്. ഇത്രയും നല്ല അടിക്കുറിപ്പ് പിഷാരടി പോലും പറയില്ലെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്.