ടെഹ്‌റാന്‍ : ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇറാന് തിരിച്ചടി.ട്രംപിനെ പിടികൂടാന്‍ സഹായിക്കണമെന്ന ഇറാന്റെ ആവശ്യം ആഗോള അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ തള്ളി.
ട്രംപിന് പുറമേ സുലൈമാനിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 35 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലപാതക- തീവ്രവാദ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപിനെ അറസ്റ്റ് ചെയ്യുന്നതിനായി കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നും ഇന്റര്‍പോളിനോട് ഇറാന്‍ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നുമാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ട്രംപിനൊപ്പം കുറ്റം ചുമത്തുന്ന ബാക്കി 35 പേരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ രാഷ്ട്രീയ- സൈനിക- മതപര- വംശീയ ഇടപെടലുകളുള്ളതോ അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകള്‍ ഏറ്റെടുക്കാറില്ലെന്ന് ഇറാന്റെ ആവശ്യം തള്ളിക്കൊണ്ട് ഇന്റര്‍പോള്‍ പ്രസ്താവനയില്‍ അറിയിച്ചു.