NationalNews

ആംബുലന്‍സ് നിഷേധിച്ചു; സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു

ഇന്‍ഡോര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. കൊവിഡ് ഹോട്ട്സ്പോട്ടായ ഇന്‍ഡോറിലെ ബദ്വൗലി ചൗക്കി സ്വദേശിയായ 60കാരനാണ് മരിച്ചത്. ശ്വാസസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇയാള്‍ തിങ്കളാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കാര്യമായി പരിശോധിക്കാതെ കുറച്ച് മരുന്ന് കുറിച്ച് നല്‍കി അധികൃതര്‍ ഇയാളെ വീട്ടിലേക്ക് മടക്കി അയച്ചു.

എന്നാല്‍ ആരോഗ്യം ഗുരുതരമായതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുവാനായി ബന്ധുക്കള്‍ ആംബുലന്‍സ് സേവനത്തിനായി ആശുപത്രിയുമായി ബന്ധപ്പെട്ടു. എന്നാല്‍ അവരുടെ ആവശ്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ രോഗിയുമായി ഇരുചക്ര വാഹനത്തില്‍ മഹാരഹ യശ്വന്ത്റാവു ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചു.

അതേസമയം, ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന ബന്ധുക്കളുടെ ആരോപണം ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിഷേധിച്ചു. തിങ്കാളാഴ്ച ആശുപത്രിയില്‍ നിന്നു മടങ്ങിയതിന് ശേഷം ഇവര്‍ ചൊവ്വാഴ്ച ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നു ചികിത്സ തേടിയിരുന്നു. പിന്നീട് മഹാരഹ യശ്വന്ത്റാവു ആശുപത്രിയിലേക്ക് കൊണ്ടുവന്നുവെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ മരിച്ചുവെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button