KeralaNews

ആലുവ തട്ടികൊണ്ടു പോകൽ: പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ ഉപേക്ഷിച്ച നിലയിൽ, സിസിടിവി ദൃശ്യങ്ങളിൽ അന്വേഷണം

ആലുവ: ആലുവയിൽ അജ്ഞാതനായ യുവാവിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ആലുവയിൽ നിന്നും ഒരാളെ തട്ടികൊണ്ടു പോയതായി പൊലീസിന് വിവരം ലഭിച്ചത്. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇന്നാവോ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ഓട്ടോ ഡ്രൈവ‍ര്‍ നൽകിയ മൊഴി. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നാല് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടു പോയെങ്കിലും ഇയാളെ പിന്നീട് വിട്ടായച്ചിരുന്നു. ഈ കേസിലെ അന്വേഷണവും നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവങ്ങളുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button