തിരുവനന്തപുരം: ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായി മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നൽകുന്നതോടു കൂടി തട്ടിപ്പുകാർ സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
മൊബൈലിൽ അയച്ചു കിട്ടുന്ന ഒടിപി നമ്പർ തട്ടിപ്പുകാർക്ക് കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. https://www.incometax.gov.in എന്ന വെബ്സൈറ്റ് വഴി മാത്രം ആധാർ /പാൻ കാർഡ് ലിങ്ക് ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു.