FeaturedKeralaNews

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി. കാസര്‍ഗോഡ് കുമ്പളയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യാത്ര.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് സംസ്ഥാനം കടക്കുന്നതിന് മുന്നോടിയായുള്ള ആദ്യ യാത്രയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര. കുമ്പളയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22 ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

യാത്രയ്ക്ക് മുന്‍പായി ജില്ലയിലെ പ്രധാന ആരാധനാലയങ്ങളില്‍ ചെന്നിത്തല സന്ദര്‍ശനം നടത്തി. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലും പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലും എടനീര്‍ മഠത്തിലും എത്തിയ ശേഷം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രമേശ് ചെന്നിത്തല കാസര്‍കോട്ടെത്തിയത്. എന്നാല്‍ കൊല്ലുരില്‍ വച്ച് സോളാര്‍ കേസിലെ പരാതിക്കാരി തന്നെ കണ്ടു എന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button