മുംബൈ :കൊറോണ വൈറസ്(കോവിഡ് -19) ബാധയെ തുടര്‍ന്ന് കുവൈറ്റിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. റോം, മിലാന്‍, സിയൂള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തിയത്. ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. റോം, മിലാന്‍, സിയൂള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കലും ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.
പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച് നിലവിലുള്ള മൂന്ന് സര്‍വീസുകള്‍ക്ക് പകരമായി ഏപ്രില്‍ 30 വരെ ഡല്‍ഹി-മാഡ്രിഡ്-ഡല്‍ഹി റൂട്ടില്‍ രണ്ട് വിമാനങ്ങള്‍ മാത്രമേ എയര്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നൊള്ളു. മാര്‍ച്ച് 17 നും ഏപ്രില്‍ 28 നും ഇടയില്‍ മൂന്നാമത്തെ വിമാനം റദ്ദാക്കിയിരിക്കുകയാണ്. ആഗോള മഹാമാരിയായ കൊറോണയെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.