തിരുവനന്തപുരം: പൈലറ്റ് വരാൻ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി-തിരുവനന്തപുരം വിമാനം എട്ട് മണിക്കൂർ വൈകി. രാത്രി 9.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് രാവിലെ ആറ് മണിക്കാണ് പുറപ്പെട്ടത്.
വിമാനം പുറപ്പെടാൻ വൈകിയതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. പൈലറ്റ് എത്തിയില്ലെന്ന കാരണം പറഞ്ഞാണ് വിമാനം പുറപ്പെടാൻ വൈകിയത്. എട്ട് മണിക്കൂർ യാത്രക്കാർ കാത്തുനിൽക്കേണ്ടി വന്നു.
അതേസമയം ഇന്നലെ പൈലറ്റ് ഉറങ്ങിപ്പോയതിനാൽ മുെബൈയിൽ നിന്ന് കോഴിക്കോടേടക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു. ഒരുപാട് നേരം വൈകിയാണ് വിമാനം പുറപ്പെട്ടത്. തൊട്ടുപിന്നാലെയാണ് വീണ്ടും വിമാനം വൈകയി സംഭവം ഉണ്ടായത്.
കടുത്ത അലംഭാവമാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്.