28.7 C
Kottayam
Saturday, September 28, 2024

സൂപ്പർസ്റ്റാറുകളുടെ സീനിൽ എയർ കണ്ടീഷൻ; നയൻതാര എത്തിയപ്പോൾ; ട്വന്റി ട്വന്റിയെക്കുറിച്ച് ക്യാമറാമാൻ

Must read

കൊച്ചി:മലയാള സിനിമയിൽ ഒരിക്കൽ മാത്രം സംഭവിച്ച അത്ഭുതമായാണ് ട്വന്റി ട്വന്റി എന്ന സിനിമയെ ആരാധകർ കാണുന്നത്. ഒട്ടുമിക്ക താരങ്ങളും ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച സിനിമ ആണ് ഇത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, ജയറാം തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന സിനിമ റെക്കോഡ് കലക്ഷനും നേടി.

ദിലീപ് ആയിരുന്നു സിനിമയുടെ നിർമാതാവ്. ജോഷി ആണ് ട്വന്റി ട്വന്റി സംവിധാനം ചെയ്തത്. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് ട്വന്റി ട്വന്റിയുടെ അസിസ്റ്റന്റ് ക്യാമറാമാൻ ആയ അനിയൻ ചിത്രശാല. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

‘അമ്മ എന്ന സംഘടനയുടെ കൂട്ടായ്മ ശരിക്കും പ്രതിഫലിച്ച സിനിമയാണ്. എല്ലാ ആർട്ടിസ്റ്റുകളും തിരക്കുള്ളവരാണ്. എല്ലാവരുടെ സിനിമകളുടെയും ഷെഡ്യൂൾ ബ്രേക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഒരു ഭാഷയിലും അത് നടക്കുമെന്ന് തോന്നുന്നില്ല’

‘പക്ഷെ ട്വന്റി ട്വന്റിക്ക് എല്ലാ ‌ആർട്ടിസ്റ്റുകളും അവരുടെ സിനിമ നിർത്തി വന്ന് അഭിനയിച്ചു. ദിലീപേട്ടൻ അതിന്റെ നിർമാതാവ് ആയത് കൊണ്ടാണ് ഇത്തരം ഒരു സിനിമ മുന്നോട്ട് കൊണ്ട് പോവാനായത്. കാരണം എല്ലാ ആർട്ടിസ്റ്റുകളോടും വളരെ അടുത്ത സൗഹൃദം കീപ്പ് ചെയ്യുന്ന ആളാണ് ദിലീപേട്ടൻ’

‘ദിലീപേട്ടനുൾപ്പെടെ സിനിമയിൽ വേഷം ചെയ്ത എല്ലാവരുടെയും ഭാ​ഗം ​ഗംഭീരമായിട്ടുണ്ട്. നയൻതാരയുടെ സോങിൽ രാജു വരുന്നുണ്ട്, ചാക്കോച്ചൻ വരുന്നുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം രാവിലെ നോക്കുന്നത് പിറ്റേ ദിവസം പുതിയ താരങ്ങൾ ആരൊക്കെ ഉണ്ടെന്നാണ്. ഒരു സിനിമയിൽ ഇവരെല്ലാവരും വരികയല്ലേ. വേറെ സീനുകളുടെ ഷൂട്ടിനിടെ ആണ് പലരും വന്നത്’

‘അന്നെടുക്കേണ്ട സീൻ മഴ ആയാലും വെയിലായാലും തീർത്തില്ലെങ്കിൽ നാളെ ആർട്ടിസ്റ്റ് ഇല്ല. അതൊരു ചലഞ്ച് ആണ്. അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്’

‘കാവ്യയും ദിലീപേട്ടനും ഒക്കെ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ഒരുപാട് ആർട്ടിസ്റ്റുകളുള്ള സിനിമയായതിനാൽ യുദ്ധാകാലാടിസ്ഥാനം പോലെ ഷൂട്ട് ചെയ്ത് സിനിമ ആണത്. എല്ലാ യൂണിറ്റും ഓടി നടന്ന് സീൻ തീർത്ത സിനിമ. രാപ്പകൽ എന്ന സിനിമയിലാണ് നയൻതാരയോടൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്.

‘രാപ്പകൽ സിനിമയിൽ വളരെ സാധു സത്രീ ആയാണ് അഭിനയിച്ചത്. പിന്നെ ഞാൻ കാണുന്നത് ട്വന്റി ട്വന്റിയിൽ ആണ്. നയൻ വളരെ പ്രൊഫഷണൽ ആയ ആർട്ടിസ്റ്റാണ്. കറക്ട് സമയത്ത് വരുന്നു, കാര്യങ്ങൾ സംസാരിക്കുന്നു. ആ പാട്ടിലെ ആർട്ടിസ്റ്റുകളെല്ലാം നമ്മുടെ ഹീറോ നായകൻമാർ ആണ്. ഒരു ബ്ലൂ ബാക്​ഗ്രൗണ്ടിൽ ആണ് ലൈറ്റ് അപ്പൊക്കെ ചെയ്തത്’

‘ഒരു ഫ്ലോറിൽ ആണ് അത് ഷൂട്ട് ചെയ്തത്. ഫുൾ എസി ചെയ്താണ് ആ പാട്ട് ഷൂട്ട് ചെയ്തത്. അന്നത്തെ കാലത്ത് ഒരു മലയാള സിനിമ ഒരു ഫ്ലോർ മൊത്തം എസി ചെയ്ത് ഷൂട്ട് ചെയ്യുകയെന്ന് പറഞ്ഞാൽ പ്രാക്ടിക്കൽ അല്ല. ട്വന്റി ട്വന്റിയുടെ പ്രത്യേകത ഇൻഡോറിൽ വരുന്ന എല്ലാ സീനുകളിലും എസി ഉണ്ടാവും. എല്ലാവരും സെലിബ്രിറ്റികളായ സൂപ്പർസ്റ്റാറുകളാണ്. ഈ പാട്ട് എടുക്കുമ്പോഴും ഫുൾ എയർ കണ്ടീഷൻ ചെയ്തു,’ അനിയൻ ചിത്രശാല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week