ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ ഇയാളെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. ബംഗളുരു സ്വദേശിയായ യുവാവ് 2018 ബാച്ച് വിദ്യാര്‍ഥിയാണ്. എയിംസിലെ മനോരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് വാര്‍ഡില്‍ നിന്ന് ചാടിപ്പോകുകയായിരുന്നു. വൈകുന്നേരത്തോടെ ഹോസ്റ്റല്‍ കെട്ടിടത്തിനു സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു സൈക്യാട്രിസ്റ്റും നേരത്തെ എംയിംസിൽ ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹത്തിനും വിഷാദ രോഗമായിരുന്നുവെന്ന് ഒരു സീനിയർ ഡോക്ടർ പറഞ്ഞതായി ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മാസത്തിനിടെ എയിംസിൽ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. നേരത്തെ ഒരു ഡോക്ടറും മൂന്ന് രോഗികളും ആത്മഹത്യ ചെയ്തിരുന്നു.