EntertainmentKeralaNews

വെള്ള ബിക്കിനിയില്‍ സാനിയ ഇയ്യപ്പൻ, പാവങ്ങളുടെ മിയ ഖലീഫയെന്ന് ആരാധകര്‍

കൊച്ചി:മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. 2014 ൽ പുറത്തിറങ്ങിയ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച സാനിയ ഇയ്യപ്പൻ 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയ സമൂഹമാധ്യമങ്ങളിലും സജീവമാണ്. യാത്രകളുടെ ചിത്രങ്ങൾ താരം തന്റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. നിരവധി ആരാധകരുള്ള സാനിയ തന്റെ ഗ്ലാമറസ് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം ഗ്ലാമറസ് ചിത്രങ്ങൾ വീണ്ടും പങ്കുവെച്ചാണ് താരം മറുപടി നൽകിയിട്ടുള്ളത.

വെള്ള നിറത്തിലുള്ള ബിക്കിനി ധരിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പേളി മാണിയും ഗ്രേസ് ആന്റണിയും അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്. ‘ഫയര്‍ ഡോള്‍’ എന്നാണ് പേളിയുടെ കമന്റ്. മലയാളത്തില്‍ ഇത്ര ധൈര്യത്തോടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മറ്റ് നടിമാരില്ലെന്നാണ് കമന്റില്‍ ചിലരുടെ അഭിപ്രായം.

https://www.instagram.com/p/CwFnkQavKQd/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

വസ്ത്രധാരണത്തിന്റെ പേരില്‍ തുടക്കം മുതലേ വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് സാനിയ ഇയ്യപ്പൻ. എന്നാല്‍ അതു തന്റെ രോമത്തെ പോലും ബാധിക്കില്ല എന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് വരുമ്പോള്‍ അമ്മ തന്ന ഉപദേശമാണത്രെ അത്, എല്ലാത്തിനും തയ്യാറായിട്ട് മാത്രം അങ്ങോട്ടു പോയാല്‍ മതി എന്ന്. തനിക്ക് കംഫര്‍ട്ടബിള്‍ ആയ വേഷം ധരിക്കുന്നതില്‍ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല. പിന്നെ കാണുന്നവര്‍ക്കെന്താണ് പ്രശ്‌നം എന്നാണ് സാനിയയുടെ പ്രതികരണം.

മാലിദ്വീപില്‍അവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ നടി. കഴിഞ്ഞ ദിവസം കറുപ്പ് സ്വിം സ്യൂട്ടിനൊപ്പം ഫുള്‍ ലെങ്ത് ഷിയർ കവര്‍ അപ് ധരിച്ച ഡ്രസ്സ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിനെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ആ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്നോണമാണ് പുതിയ ബിക്കിനി ചിത്രം.

https://www.instagram.com/p/Cv9_SmFv7sY/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

താരത്തിന്റെ ചിത്രം നിമിഷ നേരംകൊണ്ടാണ് വൈറലായത്. മത്സ്യകന്യക വലയിൽ കുടുങ്ങിയതാണെന്ന് തോന്നുന്നു എന്നാണ് ആരാധകരിൽ ഒരാൾ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker