ആലപ്പുഴ: കള്ളനോട്ട് കേസിൽ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ‍്‍വെന്‍റ് സ്ക്വയറിലെ ഫെഡറല് ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് മാനേജര്‍ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാനിടയായത്.
അന്വേഷണത്തില്‍ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില് റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
ആലപ്പുഴ നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജിഷമോൾ മോഡലിങ് രംഗത്തും സജീവമാണ്. ഒട്ടേറെ ഫാഷൻഷോകളിൽ ജിഷമോൾ പങ്കെടുത്തിട്ടുണ്ട്. ബി.എസ്.സി. അഗ്രിക്കൾച്ചറൽ ബിരുദധാരിയായ ഇവർ നേരത്തെ എയർഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009-ൽ സ്പൈസസ് ബോർഡിൽ ഫീൽഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയിൽ വി.എച്ച്.എസ്.ഇ. ട്യൂട്ടറായി. 2013-ലാണ് കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്.