കൊച്ചി:വാരപ്പെട്ടിയിൽ കൃഷി നശിപ്പിച്ച സംഭവത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നേരിട്ടെത്തി കർഷകൻ കെ.ഒ. തോമസിന്റെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടം സന്ദർശിച്ചു. തോമസിന് ന്യായമായ നഷ്ടപരിഹാരം നൽകാൻ തീരുമാനമായതായി മന്ത്രി അറിയിച്ചു.
ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കും. ഇത്തരം സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നതിന് മുന്നോടിയായി കൃഷിവകുപ്പ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ ആലോചന നടത്തി ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി ജോൺ എം.എൽ.എ, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ചന്ദ്രശേഖരൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർ ദിവ്യ സാലി, കർഷകൻ കെ. ഒ തോമസിന്റെ കുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.