22.5 C
Kottayam
Thursday, December 5, 2024

ഭാര്യ മരിച്ചാൽ എത്രനാൾ കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കാം?ഓണ്‍ലൈന്‍ സെര്‍ച്ച് പണിയായി;യുവാവ് കൊലക്കുറ്റത്തിന് കുടുങ്ങി

Must read

വാഷിംഗ്‌ടൺ: യുഎസിൽ നേപ്പാൾ സ്വദേശിനിയുടെ തിരോധാനത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മംമ്‌‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി മൃതശരീരം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. മംമ്‌തയെ കാണാതായതിന് ശേഷമുള്ള നരേഷിന്റെ ഗൂഗിൾ സേർച്ചുകളാണ് ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്താൻ കാരണമായത്.

കഴിഞ്ഞ ജൂലായ് 29നാണ് മംമ്‌തയെ അവസാനമായി കണ്ടത്. ജോലിക്കെത്താതിരുന്നതോടെ ഓഗസ്റ്റ് അഞ്ചിനാണ് മിസിംഗ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ നരേഷ് പൊലീസിനോട് പറഞ്ഞത്.

‘ഭാര്യ മരിച്ചതിനുശേഷം എത്രനാൾ കഴിഞ്ഞ് വിവാഹം കഴിക്കാം’, ‘ഭാര്യ മരിച്ചാൽ കടങ്ങൾ എന്തുചെയ്യും’, ‘വിർജീനിയയിൽ ഭാര്യയെ കാണാതായാൽ എന്താണ് സംഭവിക്കുക’ എന്നിങ്ങനെയുള്ള കാര്യങ്ങൾ കഴിഞ്ഞ ഏപ്രിലിൽ നരേഷ് ഗൂഗിളിൽ സേർച്ച് ചെയ്തതായി പൊലീസ് പറയുന്നു. ഇയാൾ പ്രാദേശിക വാൾമാർട്ടിൽ നിന്ന് മൂന്ന് കത്തി, ശൂചീകരണ വസ്തുക്കൾ എന്നിവ വാങ്ങിയതായും പൊലീസിന് തെളിവ് ലഭിച്ചു.

നരേഷിന്റെ താമസസ്ഥലത്തുനിന്ന് ഭാര്യയുടെ രക്തത്തിന്റെ ഡിഎൻഎ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്ന പരാതി നൽകാൻ വൈകിയതും പൊലീസിന് നരേഷിനെതിരായി സംശയം ജനിപ്പിച്ചു. മംമ്‌തയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22ന് നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്‌തംബറിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിപ്പോയി. മംമ്‌തയുടെ മൃതശരീരം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, മംമ്‌ത മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നുമാണ് നരേഷിന്റെ അഭിഭാഷകൻ വാദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കേരള പോലീസിന്റെ അഭിമാനം!രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം നേടി ആലത്തൂർ സ്റ്റേഷൻ

പാലക്കാട്‌ : രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം നേടി പാലക്കാട് ജില്ലയിലെ ആലത്തൂർ പോലീസ് സ്റ്റേഷൻ. അവസാനഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ അഞ്ചാം...

യാത്ര പുനഃരാരംഭിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ്;പവര്‍ സര്‍ക്യൂട്ടിലുണ്ടായ തകരാര്‍ പരിഹരിച്ചു,യാത്രക്കാര്‍ പാതിവഴിയില്‍ കുടുങ്ങിയത് മൂന്ന് മണിക്കൂര്‍

ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകി യാത്ര പുനരാരംഭിച്ചു. ട്രെയിനിന് അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വേഗത്തില്‍ നെടുമ്പാശേരിയില്‍...

കെ റെയിൽ സില്‍വര്‍ലൈനില്‍ വ്യാഴാഴ്ച നിര്‍ണായക ചര്‍ച്ച ; ഡി പി ആർ കേരളാ സർക്കാർ മാറ്റിയേക്കും

തിരുവനന്തപുരം: വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ച നിര്‍ണായക ചര്‍ച്ച വ്യാഴാഴ്ച നടക്കും. റെയില്‍വേയുടെ അനുമതി ലഭിക്കണമെങ്കില്‍ പദ്ധതിയുടെ ഡി പി ആർ( ഡയറക്ട് പ്രോജക്ട് റിപ്പോർട്ട്) തിരുത്തേണ്ടി വരും . വന്ദേഭാരത്...

പോസ്റ്റ്‌മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ഭാര്യ ആതിരക്കെതിരെ അടക്കം കൊലക്കുറ്റം ചുമത്തി

ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മ‍രിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി....

കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാ‍ർ കോലഞ്ചേരിയിൽ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; പരുക്കേറ്റ ഒരാൾ അത്യാസന്ന നിലയിൽ

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരുക്ക്. പടപ്പറമ്പ് കവലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്....

Popular this week