ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തിലും സര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് (എ എസ് ഐ) അനുമതി നല്‍കി മധ്യപ്രദേശ് ഹൈക്കോടതി.
തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് നല്‍കിയ ഹര്‍ജിയിലാണ് സര്‍വെ നടത്താന്‍ അനുമതി നല്‍കിയത്. ഹിന്ദുക്കള്‍ സരസ്വതീ ക്ഷേത്രമായും മുസ്ലീംങ്ങള്‍ കമല്‍ മൗല പള്ളിയായും ഭോജ്ശാലയെ കരുതുന്നത്.
ശാസ്ത്രീയ പരിശോധന നടത്തി ഏപ്രില്‍ 29 നകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എസ്.എ. ധര്‍മാധികാരി, ദേവ് നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ചിത്രങ്ങളും വീഡിയോയും റെക്കോഡ് ചെയ്ത് ഹാജരാക്കുവാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വെയില്‍ ക്ഷേത്രം ഉണ്ടായിരുന്നതായി തെളിഞ്ഞാല്‍ ദിവസേന ആരാധനയ്ക്ക് അനുവാദം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നിലവില്‍ ഇവിടെ പൂജ നടത്താന്‍ വസന്ത പഞ്ചമിക്ക് ഹിന്ദുസമൂഹത്തിനും വെള്ളിയാഴ്ചകളില്‍ ആരാധന നടത്താന്‍ മുസ്ലിങ്ങള്‍ക്കും അനുവാദമുണ്ട്