NationalNews

അമേരിക്കൻ യുവതിയിൽനിന്ന് കോടികൾ തട്ടി ‘മൈക്രോസോഫ്റ്റ് ഏജന്റ്’ ഒരുവർഷത്തിന് ശേഷം കൈയോടെ പൊക്കി ഇഡി

ന്യൂഡല്‍ഹി: യുഎസ് വനിതയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികൾ തട്ടിയ ഇന്ത്യൻ യുവാവിനെ ഇഡി അറസ്റ്റ് ചെയ്തു.  യുഎസ് വനിതയായ ലിസ റോത്ത് എന്ന യുവതിയെയാണ് ക്രിപ്റ്റോ കറൻസിയുടെ പേരിൽ നാല് ലക്ഷം ഡോളർ (3.2 കോടി രൂപ) തട്ടിയെടുത്തത്.  2023 ജൂലൈ നാലിന് മൈക്രോസോഫ്റ്റിൻ്റെ ഏജൻ്റ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ തന്നെ വിളിക്കുകയും 400,000 ഡോളർ ഒരു ക്രിപ്‌റ്റോകറൻസി വാലറ്റിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് യുവതി പറഞ്ഞു. തുടർന്ന് തന്റെ നാല് ലക്ഷം ഡോളർ നഷ്ടപ്പെട്ടുവെന്നും ആരോപിച്ചു.

പരാതി നൽകി ഒരു വർഷത്തിനുശേഷമാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഡല്‍ഹിയിൽ നിന്ന് ഒരു വാതുവെപ്പുകാരെയും ക്രിപ്‌റ്റോകറൻസി കൈകാര്യം ചെയ്യുന്ന ലക്ഷ്യ വിജിനെയും അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കിഴക്കൻ ഡല്‍ഹിയിലെ ക്രോസ് റിവർ മാളിൽ നിന്ന് ഗുജറാത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ഡല്‍ഹി പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് മോചിപ്പിച്ചുവെന്ന് ആരോപണമുയർന്നിരുന്നു.  

പ്രഫുൽ ഗുപ്ത,  അമ്മ സരിതാ ഗുപ്തയുടെയും വാലറ്റുകളിലേക്കാണ് റോത്ത് കൈമാറിയ പണം പോയത്. അന്വേഷണത്തിൽ, കരൺ ചുഗ് എന്ന വ്യക്തി ഈ പണം പ്രഫുൽ ഗുപ്തയിൽ നിന്ന് വാങ്ങി വിവിധ വാലറ്റുകളിൽ നിക്ഷേപിക്കുന്നതായും കണ്ടെത്തി. ഇതിനുശേഷം, ക്രിപ്‌റ്റോകറൻസി വിറ്റ് ഈ തുക വിവിധ ഇന്ത്യൻ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റുകയും കരണിൻ്റെയും ലക്ഷ്യയുടെയും നിർദ്ദേശപ്രകാരം പണം കൈമാറുകയും ചെയ്തു. പിന്നീട്, ഫെയർ പ്ലേ 24 പോലുള്ള വാതുവെപ്പ് ആപ്പുകളിൽ ആളുകളിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചു. 

കള്ളപ്പണം വെളുപ്പിക്കലിനു കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ ഏജൻസി കഴിഞ്ഞ മാസം പലയിടത്തും റെയ്ഡ് നടത്തി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിപ്‌റ്റോ വാലറ്റുകൾ കൈവശം വെച്ചവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ലക്ഷ്യയുടെ നിർദേശപ്രകാരമാണ് പണം എല്ലാ വാലറ്റുകളിലേക്കും മാറ്റിയതെന്നും ഇയാളാണ് തട്ടിപ്പിൻ്റെ സൂത്രധാരനെന്നും കണ്ടെത്തി. ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ മുഖ്യപ്രതിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ 5 ദിവസത്തെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker