24.4 C
Kottayam
Wednesday, May 22, 2024

കേരള ഹൈക്കോടതി ഓൺലൈൻ ഹിയറിംഗിനിടെ പല്ലുതേപ്പും ഷേവിംഗും വൈറലായി വീഡിയോ

Must read

കൊച്ചി: ‍കൊവിഡ് വ്യാപനം (Covid Spread) മൂലം കോടതികളില്‍ വി‍ര്‍ച്വല്‍ ഹിയറിംഗാണ് (Virtual Hearing) പലപ്പോഴും നടക്കുന്നത്.എന്നാല്‍ വി‍ച്വല്‍ ഹിയറിംഗിനിടെ കോടതി മര്യാദകള്‍ ലംഘിക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഒടുവിലായി പുറത്തുവരുന്നത് കേരള ഹൈക്കോടതിയുടെ (Kerala High Court) വി‍ര്‍ച്വല്‍ ഹിയറിംഗില്‍ നടന്ന സംഭവമാണ്.

തിങ്കളാഴ്ച മുതല്‍ കോടതി വി‍ര്‍ച്വല്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. fഇന്ന് വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് എല്ലാ കോടതി മര്യാദകളും ലംഘിച്ചുകൊണ്ട് ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് വി ജി അരുണിന് മുമ്ബാകെ വിചാരണ നടക്കുമ്ബോഴാണ് സംഭവം.

ഉണ‍ര്‍ന്നെഴുന്നേറ്റ് വന്ന ഇയാള്‍ വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ ക്യാമറ വച്ച്‌ അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതുമാണ് വീഡിയോ. ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടില്ലെങ്കിലും വീഡിയോ സമൂഹ​മാധ്യമങ്ങളില്‍ പ്രചരിച്ച്‌ കഴിഞ്ഞു.

നേരത്തേയും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 ഡിസംബര്‍ 21 ന്, വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടക്കുന്നതിനിടെ ഒരു സ്ത്രീയുമായി കെട്ടിപ്പുണരുന്നത് കണ്ടതിനെത്തുടര്‍ന്ന് ആര്‍ ഡി സന്താന കൃഷ്ണന്‍ എന്ന അഭിഭാഷകനെതിരെ മദ്രാസ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.

കര്‍ണാടക ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ഹിയറിംഗിനിടെ അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയല്‍ ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ഒരു മാസത്തിന് മുമ്ബ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 2020 ജൂണില്‍, ഒരു അഭിഭാഷകന്‍ ടീ-ഷര്‍ട്ട് ധരിച്ച്‌ കട്ടിലില്‍ കിടന്നുകൊണ്ട് സുപ്രീം കോടതിയില്‍ ഹിയറിംഗിനായി ഹാജരായി. 2020 ഓഗസ്റ്റില്‍, സുപ്രീം കോടതിയില്‍ ഒരു വെര്‍ച്വല്‍ ഹിയറിംഗിനിടെ ഒരു അഭിഭാഷകന്‍ ഗുട്ട്ക ചവയ്ക്കുന്ന സംഭവവുമുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week