EntertainmentRECENT POSTS

സമൂഹമാധ്യങ്ങള്‍ വഴി വരനെത്തേടി ബോളിവുഡ് താരം ആദാ ശര്‍മ

സാമൂഹിക മാധ്യമങ്ങള്‍ വഴി വരനെത്തേടി ബോളിവുഡ് താരസുന്ദരി ആദാ ശര്‍മ. ഭര്‍ത്താവിനെക്കുറിച്ച് വിചിത്രമായ സങ്കല്‍പ്പങ്ങളാണ് തനിക്കുളളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം കഴിക്കുവെന്നു താരം വ്യക്തമാക്കി. എന്തായാലും വരനെ തേടിയുള്ള ആദാ ശര്‍മയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടി ഒരു നേരമ്പോക്കിന് വേണ്ടിയാണ് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

എന്റെ ഭര്‍ത്താവ് ഉളളി കഴിക്കരുത്, ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. നീന്തല്‍ അറിയണമെന്ന നിര്‍ബന്ധവും എനിക്കില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോടെ എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെളളം ഞാന്‍ കുടിക്കാന്‍ കൊടുക്കും അതുകൊണ്ടുതന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാാേനാ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷയിലുളള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം. ബാക്കിയുളള നിബന്ധനകള്‍ വഴിയേ പറയാം ആദാ ശര്‍മ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker