നടി വനിത നാലാമതും വിവാഹിതയാവുകയാണോ? താനിപ്പോള്‍ സിംഗിളാണെന്ന് സൂചന നല്‍കി നടി തന്നെ രംഗത്ത്
ചെന്നൈ:തെന്നിന്ത്യന്‍ നടി വനിത വിജയ്കുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. 2020 ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചാണ് വനിതയും സംവിധായകന്‍ പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തില്‍ വനിതയുടെ ആദ്യ ബന്ധങ്ങളിലുള്ള രണ്ട് പെണ്‍മക്കളും പങ്കെടുത്തിരുന്നു.
മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും ബന്ധം വേര്‍പിരിയുകയും ചെയ്തു. പീറ്റര്‍ കടുത്ത മദ്യപാനിയായിരുന്നതാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് വനിത രംഗത്ത് വരികയും ചെയ്തിരുന്നു. അതേ സമയം നടി വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ട്വിറ്റര്‍ പേജിലൂടെ വനിത പങ്കുവെച്ചൊരു എഴുത്താണ് ഈ ചോദ്യത്തിന് പിന്നില്‍. ‘നിങ്ങളെ അറിയിക്കാന്‍ വേണ്ടി ഞാന്‍ പറയുകയാണ്. ഇപ്പോള്‍ ഞാന്‍ സിംഗിളും അവൈലബിളും ആണ്. അതേ വഴിയില്‍ തന്നെ നില്‍ക്കും. കിംവദന്തികള്‍ ഒരിക്കലും പ്രചരിപ്പിക്കരുത്. അത് വിശ്വസിക്കുകയും ചെയ്യരുത്’ എന്നുമാണ് വനിത പറയുന്നത്.
വിമര്‍ശകരുടെ കടന്നാക്രമണം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണോ വനിത ഇത്തരുമൊരു തീരുമാനവുമായി എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ഇനിയൊരു വിവാഹത്തിന് ഒരുങ്ങുമെന്ന കാര്യം സംശയമാണെന്ന് മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെ നടക്കാതെ ഇരിക്കണമെന്നില്ലെന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു. നേരത്തെ രണ്ട് തവണ വിവാഹം കഴിച്ച വനിതയുടെ മൂന്നാം വിവാഹമായിരുന്നു പീറ്ററുമായി നടന്നത്. ഇതിനിടെ ഒരു ലിവിങ് റിലേഷനും നടിയ്ക്ക് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കഴിയുകയാണ് നടി.