32.3 C
Kottayam
Tuesday, October 1, 2024

സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന ഞെട്ടിക്കുന്ന ശമ്പളം,തുറന്നു പറഞ്ഞ് നടി ഉമ നായർ

Must read

കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി ഉമ നായര്‍. വില്ലത്തിയായും സഹനടിയായുമെല്ലാം നിരവധി സിനിമകളിൽ തിളങ്ങിയിട്ടുണ്ട് താരം. ഏകദേശം എഴുപതോളം സീരിയലുകളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഉമ നായരേ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കുന്നത് വാനമ്പാടി എന്ന പരമ്പരയിലൂടെയാണ്.

പരമ്പരയില്‍ നിര്‍മ്മല എന്ന കഥാപാത്രമായിട്ടാണ് ഉമാ നായര്‍ എത്തിയത്. വാനമ്പാടിക്ക് ശേഷം പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ എന്നീ സീരിയലുകളിലും നടി അഭിയനയിച്ചിരുന്നു. നിലവിൽ സൂര്യ ടിവിയിലെ കളിവീട് എന്ന പാരമ്പരയിലാണ് ഉമ അഭിനയിക്കുന്നത്. നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

വർഷങ്ങളായി മിനിസ്ക്രീൻ രംഗത്ത് സജീവമായ താരത്തിന് ടെലിവിഷൻ ഇന്ഡസ്ട്രിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇപ്പോഴിതാ, അടുത്തിടെ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സീരിയൽ താരങ്ങളുടെ ശമ്പളത്തെ കുറിച്ച് ഉമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചില യൂട്യൂബ് ചാനലുകളിൽ സീരിയൽ താരങ്ങളുടെ ശമ്പളം എന്ന തലക്കെട്ടോടെ വരുന്ന വാർത്തകൾ കണ്ടു ഞെട്ടാറുണ്ടെന്നാണ് ഉമ നായർ പറയുന്നത്. നടിയുടെ വക്കുകൾ ഇങ്ങനെ.

നമ്മുടെ ശമ്പളത്തിന്റെ കാര്യം പറയുകയാണെങ്കിൽ ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും. നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല. അത് യൂട്യൂബിലൊക്കെ തോന്നിയത് പോലെയാണ് കൊടുക്കുന്നത്. തോന്നിയപോലെ ശമ്പളം എഴുതുന്നത് ഒരു ട്രെൻഡ് ആണെന്ന് തോന്നുന്നു. നമ്മുക്ക് കിട്ടുന്ന സാലറിയുടെ വലിയൊരു പങ്ക്‌, പ്രത്യേകിച്ച് സ്ത്രീകൾക്ക് കോസ്റ്റ്യൂമിന് തന്നെ പോകും.

പത്തു സാരി എടുത്താൽ അതിനുള്ള ബ്ലൗസ് സ്റ്റിച്ച് ചെയ്യിക്കണം, പിന്നെ അതിനു വേണ്ടുന്ന ആക്‌സസറീസ് എടുക്കണം അങ്ങനെ എല്ലാം കൂടി നല്ല തുക ചിലവാകും. എല്ലാത്തിന്റെയും കൂടി തുക കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ഷെഡ്യൂൾ കഴിയുമ്പോൾ സങ്കടം വരും. അപ്പോൾ ചിലർ ചോദിക്കും നിങ്ങൾ എന്തിനാണ് ഇതിൽ കടിച്ചു തൂങ്ങി നിൽക്കുന്നതെന്ന്.

അത് വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്. നമ്മുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോൾ കുറെ ബുദ്ധിമുട്ടേണ്ടി വരും. എനിക്കൊരു സ്ഥാപനത്തിൽ പോയി ജോലി ചെയ്യാം. ഒരു അൻപതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലി ചെയ്യാം. എന്നാൽ ഞാൻ അത് ആസ്വദിച്ച് ചെയ്യുന്നു എന്ന് പറയാൻ പറ്റില്ല. ഞാൻ ജോലി ചെയ്യുന്നുണ്ട് എന്ന് മാത്രമേ പറയാൻ ആകൂ. ഈ പ്രൊഫെഷൻ ചെയ്യുമ്പോൾ നമ്മൾ ഇഷ്ടമുള്ള ഒന്ന് ചെയ്യുന്നു എന്ന് പറയാൻ ആകും. അപ്പോൾ അതിനു ഗുണവും ദോഷവും ഉണ്ടാകും. ഇതൊരു ഉപജീവന മാർഗമാണെന്ന് പറയാൻ കഴിയില്ല.

ടെലിവിഷൻ മേഖലയിൽ ഇപ്പോൾ 500 ആർട്ട്സിറ്റുകൾ ഉണ്ടെന്നു കരുതുക അതിൽ നൂറ്റി അമ്പതോ, 160 ഓ ആളുകൾക്കെ സ്ഥിരമായി ജോലി ഉണ്ട് എന്ന് പറയാൻ കഴിയൂ ബാക്കി ഉള്ളവർ ജോലി ഇല്ലാതെ ഇരിക്കുകയാണ്. ഇത് ആരെങ്കിലും അറിയുന്നുണ്ടോ, അല്ലെങ്കിൽ ആർക്കൊക്കെ മനസിലാകുന്നുണ്ട്. ചോദിക്കുന്നു. ഉന്നതവിദ്യാഭ്യാസം നടത്തിയ ആളുകൾ പോലും ഇപ്പോഴും ജോലി ഇല്ലാതെ നടക്കുകയാണ്.

പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിൽ ആണ് പലരും ഉള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന അവസ്ഥയാണിത്. ഇതൊക്കെ നമ്മൾ ആരോട് പറയും. നമുക്ക് ഇത് ചോദിക്കാൻ ആണെങ്കിൽ ചോദിച്ചു കൊണ്ടേ ഇരിക്കാം, പറയാൻ ആണെങ്കിൽ പല കാര്യങ്ങളും പറഞ്ഞു കൊണ്ടും ഇരിക്കാം അല്ലാതെ വേറെ നിവർത്തിയൊന്നും ഇല്ല. ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെറുപ്പത്തിലേ അഭിനയത്തിലേക്ക് വന്നത്. തുടർച്ചയായി ജോലി ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയില്ല.

ചിലപ്പോൾ ഒരു ആറ് മാസം വർക്ക് ഉണ്ടെങ്കിൽ പിന്നെ ഒരു വർഷം വർക്ക് ഉണ്ടാവില്ല. ഇതൊക്കെ സാഹചര്യങ്ങളെ ആശ്രയിച്ചാണ്. കിട്ടിയാ കിട്ടി പോയാ പോയി എന്ന അവസ്ഥയാണ്. ഇപ്പോൾ മിക്കവരും സൈഡ് ആയിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ട്. അങ്ങനെ മാത്രമേ സർവൈവ് ചെയ്ത് പോകാൻ പറ്റു,’ ഉമ നായർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവർണറുടെ ഷാളിന് തീപിടിച്ചു;സംഭവം ആശ്രമത്തിലെ ചടങ്ങിനിടെ

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല....

‘നിങ്ങൾക്ക് അത്ര താല്‍പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി...

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

Popular this week