കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീന്‍ എത്തുന്നത്. എന്നാല്‍ ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
സീത അവസാനിച്ചിട്ടും ഇന്നും ഈ പരമ്പരയും നടിയുടെ സീത എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരത്തിന് 2020ല്‍ മികച്ച സ്വാഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. പത്ത് വര്‍ഷത്തിന് മുകളിലായി സിനിമാ സീരിയല്‍ രംഗത്ത് സ്വാസിക സജീവമാണ്. അഭിനയ ജീവിതത്തിനിടയില്‍ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത സമ്മാനമെന്നാണ് അന്ന് സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വാസിക പറഞ്ഞത്.
വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് സ്വാസികയെ തേടി പുരസ്‌കാരം എത്തിയത്. ഒരു ലൈം?ഗിക തൊഴിലാളിയുടെ വേഷമാണ് സ്വാസിക ചിത്രത്തില്‍ അവതരിപ്പിച്ചത്. വാസന്തിയുടെ 20 വയസ് മുതല്‍ 35 വയസ് വരെയുള്ള യാത്രയാണ് സിനിമ പറഞ്ഞത്. ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. സ്വാസികയ്ക്ക് പുറമേ സിജു വിത്സണ്‍, ശബരീഷ് വര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സീരിയലും സിനിമകളുമായി തിരക്കിലായ താരം പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍.
അടുത്തിടെ താന്‍ ജനുവരിയില്‍ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ വിവാഹം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നാണ് അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്. യുട്യൂബ് വീഡിയോയില്‍ ഉടന്‍ വിവാഹിതയാകുമെന്ന് അറിയിച്ചതിലെ വാസ്തവം ചോദിച്ചപ്പോള്‍ പെട്ടന്നൊരു ആവേശത്തില്‍ പറഞ്ഞതാണ് എന്നാണ് സ്വാസിക പറഞ്ഞത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീന്‍ എത്തുന്നത്. എന്നാല്‍ ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്
സീത അവസാനിച്ചിട്ടും ഇന്നും ഈ പരമ്പരയും നടിയുടെ സീത എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരത്തിന് 2020ല്‍ മികച്ച സ്വാഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. പത്ത് വര്‍ഷത്തിന് മുകളിലായി സിനിമാ സീരിയല്‍ രംഗത്ത് സ്വാസിക സജീവമാണ്. അഭിനയ ജീവിതത്തിനിടയില്‍ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത സമ്മാനമെന്നാണ് അന്ന് സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വാസിക പറഞ്ഞത്.
വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് സ്വാസികയെ തേടി പുരസ്‌കാരം എത്തിയത്. ഒരു ലൈം?ഗിക തൊഴിലാളിയുടെ വേഷമാണ് സ്വാസിക ചിത്രത്തില്‍ അവതരിപ്പിച്ചത്. വാസന്തിയുടെ 20 വയസ് മുതല്‍ 35 വയസ് വരെയുള്ള യാത്രയാണ് സിനിമ പറഞ്ഞത്. ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. സ്വാസികയ്ക്ക് പുറമേ സിജു വിത്സണ്‍, ശബരീഷ് വര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സീരിയലും സിനിമകളുമായി തിരക്കിലായ താരം പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍