28.7 C
Kottayam
Saturday, September 28, 2024

എത്ര മണിക്കൂര്‍ നേരം, അല്ലെങ്കില്‍ എത്ര ഷോട്ടുകളില്‍ ഞാന്‍ വന്നു പോകുന്നു ; ഒരുപാട് നിരൂപണപ്രശംസ കിട്ടിയ കുരുതിയിലെ സുമ സിനിമയിലേക്ക് എത്തിയത് ഇങ്ങനെ ; സൃന്ദ വെളിപ്പെടുത്തുന്നു

Must read

കൊച്ചി:സൃന്ദ എന്ന നായികയുടെ കരുത്തുറ്റ പ്രകടനം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. കുരുതി എന്ന മനു വാര്യര്‍ ചിത്രത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ സൃന്ദ എന്ന നടിയുടെ കഥാപാത്രവും തിളങ്ങിനില്‍ക്കുകയാണ്.പൊതുവെ സൃന്ദ ചെയ്യുന്ന കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടാവണം എന്നില്ല. എന്നാല്‍ ആ കഥാപാത്രത്തിന് സിനിമയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവും.

ചിലപ്പോള്‍ കുറച്ചധികം. അതുകൊണ്ടാണ് 22 ഫീമെയില്‍ കോട്ടയത്തിലെ ജിന്‍സിയില്‍ തുടങ്ങി സുശീലയെയും സൂസനെയും മുതല്‍ ഇപ്പോള്‍ കുരുതിയിലെ സുമ വരെയും പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നത്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് തന്റെ മാനദണ്ഡം എന്നതിനെ കുറിച്ച് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സൃന്ദ തന്നെ വെളിപ്പെടുത്തുകയുണ്ടായി.

സൃന്ദയുടെ വാക്കുകളിങ്ങനെ, ”ഒരു തിരക്കഥയുമായി എന്നെ സമീപിയ്ക്കുമ്പോള്‍ ഞാന്‍ നോക്കുന്നത്, ഈ സിനിമയില്‍ ഞാന്‍ എന്തിനാണ് എന്നതാണ്. കഥയില്‍ ഞാന്‍ അവതരിപ്പിയ്ക്കാന്‍ പറയുന്ന കഥാപാത്രത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്നതാണ് എപ്പോഴും നോക്കുന്നത്.

എത്ര മണിക്കൂര്‍ നേരം, അല്ലെങ്കില്‍ എത്ര ഷോട്ടുകളില്‍ ഞാന്‍ വന്നു പോകുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ സിനിമയില്‍ എനിക്ക് ഉള്ളൂ എങ്കിലും, തിരക്കഥയും കഥയിലെ എന്റെ കഥാപാത്രവും നല്ലതായിരിയ്ക്കണം. പിന്നെ തീര്‍ച്ചയായും, ടീം എന്താണ് എങ്ങിനെയാണ് എന്നതും നോക്കും’- സൃന്ദ പറഞ്ഞു

കുരുതി എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ എനിയ്ക്ക് വളരെ അധികം സന്തോഷവും ആകാംക്ഷയും തോന്നി. അത്രയേറെ നല്ലൊരു തിരക്കഥയാണ് അത്. മാത്രവുമല്ല, സിനിമയിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനവും പ്രാധാന്യവും ഉണ്ട് എന്ന് സൃന്ദ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ പൃഥ്വിരാജ് ആണ് സൃന്ദയുടെ പേര് കുരുതിയിലേക്ക് നിര്‍ദ്ദേശിച്ചത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം ആണ് സൃന്ദയുടെ പുതിയ ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സിനിമയുടെ പകുതി ഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിയ ചിത്രം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week