ജോലിക്കാര്‍ക്ക് കൊവിഡ്; പരിശോധനയ്ക്ക് വിസമ്മതിച്ച് നടി രേഖ
മുംബൈ: ബോളിവുഡ് നടി രേഖ കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതിനാല്‍, രേഖയുടെ ബംഗ്ലാവ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്യുകയും രേഖയോട് ഹോം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടിയെ പരിശോധനയ്ക്ക് വിധേയയാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. കോര്‍പ്പറേഷന്‍ അധികൃതരെ വീട്ടില്‍ കയറ്റാനും അണുനശീകരണം നടത്താനും അനുവദിച്ചില്ലെന്നും പറയുന്നു. കോര്‍പ്പറേഷന്റെ ചീഫ് മെഡിക്കല്‍ ഓഫീസറോട് രേഖയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അസുഖം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നും അതിനാല്‍ തന്നെ ടെസ്റ്റ് നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും മാനേജര്‍ അറിയിച്ചു.
അമിതാഭ് ബച്ചനുള്‍പ്പെടെ കൊവിഡ് പിടിപെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജോലിക്കാരനും സാറാ അലി ഖാന്റെ ഡ്രൈവര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.