തന്റെ പേരെഴുതിയ ഗോള്‍ഡന്‍ തലയിണയെ കെട്ടിപ്പിടിച്ച് റായ് ലക്ഷ്മി; വീഡിയോ ട്രെന്‍ഡിംഗ്
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ലക്ഷ്മി റായ്. തന്റെ പേര് മാറ്റി റായ് ലക്ഷ്മി എന്നാക്കിയതുള്‍പ്പടെ എല്ലാ കാര്യങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. തന്റെ പേരെഴുതിയ തലയിണയുമായി സ്‌നേഹം പങ്കിടുന്ന താരത്തിന്റെ ഇന്‍സ്റ്റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ലക്ഷ്മിറായ്. തന്റെ പേര് റായി ലക്ഷ്മി എന്നാക്കിതുള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും റായ് തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ആരാധകരെ അറിയിക്കാറുള്ളത്. സ്ലിം ബ്യൂട്ടിയായി മാറിയ റായ് തന്റെ പുതിയ ഹോട്ട് ചിത്രങ്ങളും ഇതിലൂടെ പങ്കുവച്ച് ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്.
വിവിധ ഭാഷകളിലായി അന്‍പതിലധികം ചിത്രങ്ങളിലഭിനയിച്ച റായ് ലക്ഷ്മി തന്റെ ശരീരസൗന്ദര്യം എടുത്തു കാണിക്കുന്ന ചിത്രങ്ങളാണ് പലപ്പോഴും പോസ്റ്റ് ചെയ്യുന്നത്. രണ്ട് മില്ല്യണിലധികം ഫോളോവേഴ്‌സുള്ള താരം അടുത്തിടെയായി ചില പാട്ടുകള്‍ക്കൊപ്പം ഇന്‍സ്റ്റ റീല്‍സും ചെയ്യാറുണ്ട്.
ഇപ്പോഴിതാ തന്റെ പേരെഴുതിയ ഗോള്‍ഡന്‍ നിറത്തിലുള്ള ചെറിയ തലയിണയുമായി സ്‌നേഹം പങ്കിടുന്ന വീഡിയോയാണ് റായ് ലക്ഷ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മൈ ഹാര്‍ട്ട് ഗോസ് , ഡാ ഡി ഡാ ഡി ഡാ’ എന്ന പാട്ടാണ് വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിലുള്ളത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ പതിവു പോലെ ട്രെന്‍ഡിംഗായിട്ടുണ്ട്.
https://www.instagram.com/reel/CWv9Tp6P_MJ/?utm_source=ig_web_copy_link