24.1 C
Kottayam
Monday, September 30, 2024

ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുൻപ് സംഭവിച്ചത്! എല്ലാം കൃത്യമായ പ്ലാൻ, വർഷങ്ങൾക്ക് ശേഷം നടിയുടെ വെളിപ്പെടുത്തൽ

Must read

കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്. ദിലീപിന് സിനിമയില്‍ നിന്നും വലിയ പിന്തുണ ഒരു ഘട്ടത്തില്‍ ലഭിച്ചിരുന്നു. ഇപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്ന താരങ്ങളുണ്ട്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നടി പ്രവീണ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഇതിനോടകം തന്നെ പ്രവീണയുടെ മറുപടി ദിലീപ് ആരാധകർ ഏറ്റെടുത്തു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന നിലപാടാണ് നടി പ്രവീണയ്ക്കുള്ളത്.

പ്രവീണയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് തോന്നുന്നില്ല ദിലീപേട്ടൻ പറഞ്ഞ് ചെയ്യിക്കുമെന്ന് അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുൻപ് ഞങ്ങൾ സവാരി എന്നൊരു സിനിമയിൽ അഭിനയിച്ചു. ഒരു സീൻ മാത്രമായിരുന്നു അതിൽ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ദിലീപേട്ടന്.

ദിലീപേട്ടൻ എന്നോട് കാണിച്ച സ്നേഹം എനിക്ക് മറക്കാൻ പറ്റില്ല. മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ 2 സിനിമയിൽ വർക്ക് ചെയ്‌തിട്ടുണ്ട്‌. ഞങ്ങൾ 40 ദിവസത്തോളം അമേരിക്കയിലുള്ള ഷോ ചെയ്‌തിട്ടുണ്ട്‌. അപ്പൊ ഞങ്ങൾക്ക് തന്ന സ്നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങൾ കണ്ടതാണ്. ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാൻഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്.”

നടിയെ ആക്രമിച്ച കേസിൽ അടുത്തിടെ പല സിനിമാപ്രവർത്തകരും അവർ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. നടി ഗീത വിജയൻ, നടൻ ശങ്കർ, മധു, കൊച്ചുപ്രേമൻ, തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവർ നൽകിയിരുന്ന മറുപടി.

ദിലീപ് നിരപരാധിയാണെന്നായിരുന്നു നടൻ ശങ്കർ പറഞ്ഞത്. സിനിമയിൽ ഇന്ന് മാത്രമല്ല പണ്ടും പൊളിറ്റിക്‌സ് ഉണ്ട്. പക്ഷെ ഒരു വ്യത്യാസം അന്ന് സോഷ്യൽ മീഡിയ ഇല്ല. രണ്ട് മാഗസിനുകൾ മാത്രമാണുള്ളത്. ഇന്ന് സോഷ്യൽ മീഡിയ അങ്ങനെയല്ല. ഒരു ചെറിയ വാർത്ത പോലും വലുതാക്കി മാറ്റും. നടിയെ ആക്രമിച്ച കേസിൽ ഇപ്പോഴും എന്തെന്നും എങ്ങനെയാണെന്നും ഒന്നും പുറത്ത് വന്നിട്ടുമില്ല തെളിഞ്ഞിട്ടുമില്ല.

ഇതുവരെ ഒന്നും തെളിയാത്ത സ്ഥിതിക്ക് ഞാൻ പറയുന്നതിൽ അർത്ഥമില്ല. ഇപ്പോൾ വിജയ് ബാബു ആയാലും ദിലീപ് ആയാലും അവർ ആരും കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. അല്ലാതെ നമുക്ക് അതിനെക്കുറിച്ച് പറയാൻ കഴിയില്ല. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ കൂടുതൽ സംസാരം ആകുന്നുണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്. അതിന്റെ സത്യാവസ്ഥയൊക്കെ പുറത്ത് വരട്ടെ

ദിലീപ് അങ്ങനെയൊന്നും ചെയ്യാൻ സാധ്യതയില്ല. ദിലീപിനെ എനിക്ക് നന്നായി അറിയാം. ഏതാണ്ട് ഒരു 25 വർഷത്തോളമായി അറിയാം. ഞാൻ ആദ്യം ദിലീപിനെ കാണുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലാണ്. നാദിർഷയും ദിലീപുമൊക്കെയുള്ള സിനിമ. അന്ന് മുതൽ തന്നെ എനിക്ക് അറിയാം. ദിലീപ് അങ്ങനെ ചെയ്യില്ല. ഇപ്പോൾ ഈ കേസിന്റെ കാര്യങ്ങൾ നടക്കുകയല്ലേ. തെളിഞ്ഞുവരട്ടെ. നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നത്” – ശങ്കർ പറഞ്ഞു

അതേസമയം കേസുമായി ബന്ധപ്പെട്ട് നടി ഗീതാ വിജയന്‍ നല്‍കിയ പ്രതികരണവെറും ശ്രദ്ധ നേടിയിരുന്നു
ദിലീപും അതിജീവിതയും ഉറ്റ സുഹൃത്തക്കളായിരുന്നു. അങ്ങനെയാകുമ്പോൾ ദിലീപ് അങ്ങനെ ചെയ്യുമോ എന്ന് തനിക്ക് സംശയമുണ്ട്. അവർ ഒരു ഗ്യാങ്ങായിരുന്നു, അതുകൊണ്ട് തനിക്കത് വിശ്വസിക്കാനാകുന്നില്ലയെന്നായിരുന്നു ഗീതാ വിജയൻ പറഞ്ഞത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week