ഈ പൂക്കളം ഭൂമിയിലെ മാലാഖമാര്‍ക്കുള്ള ആദരം; നഴ്‌സുമാര്‍ക്കായി പൂക്കമൊരുക്കി മലയാള സിനിമാ നടിമാര്‍
കൊവിഡ് കാലത്ത് സ്വന്തം കുടുംബത്തെ പോലും മറന്ന് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരവുമായി പൂക്കളമൊരുക്കി മലയാള സിനിമയിലെ നടിമാര്‍. നൈല ഉഷ, നിഖില വിമല്‍, റീബ മോണിക്ക ജോണ്‍, മിര്‍ന, സിദ്ധി മഹാജന്‍കട്ടി തുടങ്ങിയ താരങ്ങളാണ് നഴ്സ്മാര്‍ക്ക് ആദരമര്‍പ്പിച്ച് പൂക്കളം ഒരുക്കിയിരിക്കുന്നത്.
കേരളാ സാരി അണിഞ്ഞ് സുന്ദരിമാരായി എത്തിയ താരങ്ങള്‍ പൂക്കളങ്ങള്‍ക്കൊപ്പം പൂക്കള്‍ കൊണ്ട് ‘താങ്ക്യൂ നഴ്സസ്’ എന്നും എഴുതിയിട്ടുണ്ട്. സ്വന്തം വീട്ടിലെ പൂക്കളങ്ങളുടെ ചിത്രമാണ് ഒരു കാമ്പയ്ന്റെ ഭാഗമായി ഇവര്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, കേരളത്തില്‍ ദിനം പ്രതി കൊറോണ രോഗികള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. ഓണത്തില്‍ ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സിനിമാരംഗം സജീവമായി തുടങ്ങിയിട്ടുണ്ട്. സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ട്. കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഓണം റിലീസായി എത്തും.