വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കന്‍ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരില്‍ ആര്‍ക്കു പറ്റും; തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടനെ കുറിച്ച് പാര്‍വതി ജയറാം
കൊച്ചി:മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്.
അതുപോലെ തന്നെ ഒരുകാലത്ത് മോഹന്‍ലാലിന്റെ ജോഡിയായി തിളങ്ങിയിരുന്ന നടിയാണ് പാര്‍വതി ജയറാം. ഇരുവരും ഒരുമിച്ചഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി ജയറാം. ഒരു കാലത്ത് ഒട്ടുമിക്ക നായകന്മാരുടെ കൂടെ നായികയായി അഭിനയിച്ചിരുന്നത് പാര്‍വതി തന്നെയായിരുന്നു. തന്റെ അഭിനയ ജീവിതത്തിന്റെ കാലത്തിനിടയിലാണ് ജയറാമുമായി പ്രണയത്തിലാകുന്നത്.
തുടര്‍ന്ന് ഇരുവരും വിവാഹിതരായതോടെ പാര്‍വതി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1986 മുതലാണ് പാര്‍വതി ജയറാം അഭിനയ ജീവിതത്തില്‍ സജീവമാകുന്നത്. ബാലചന്ദ്രന്‍ മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. തൊട്ട് അടുത്ത വര്‍ഷം തന്നെ മൂന്ന് സിനിമകളെക്കായിരുന്നു തനിക്ക് അവസരം ലഭിച്ചത്. ചെയ്യുന്ന വേഷം വളരെ ഭംഗിയായിട്ടാണ് താരം കാഴ്ച്ചവെക്കുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ പാര്‍വതിയ്ക്ക് കഴിഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ മുമ്പ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. എന്നാല്‍ ഒപ്പം അഭിനയിച്ചതില്‍ ഏറെ വിസ്മയിപ്പിച്ച നടന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ പാര്‍വതിക്കുള്ളൂ അത് താരരരാജാവ് നടനവിസ്മയം കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ എന്നാണ്. അങ്ങനെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തില്‍ മോഹന്‍ലാല്‍. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട്, ഇത്ര ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്.
മമ്മൂക്കായും അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ കൊണ്ട്. അന്നൊക്കെ ഒരു മാസത്തില്‍ ഒരു സിനിമയെങ്കിലും ഉണ്ടാവും. ഞാന്‍ ചോദിക്കും, മമ്മുക്കാ ബോറടിക്കുന്നില്ലേ? മമ്മൂക്ക പറയൂം, ഒരോ 30 ദിവസം കഴിയുമ്പോഴും നമ്മള്‍ വേറെ ഒരാളാവുകയല്ലേ ലൈഫ് എപ്പോഴും വെറൈറ്റിയാണ്. ബോറടിക്കുന്നേയില്ല എന്നും പാര്‍വതി പറഞ്ഞിരുന്നു.
ഇപ്പോഴുള്ള പലസിനിമകളും താന്‍ കാണാറുണ്ടെന്ന് പാര്‍വതി വ്യക്തമാക്കി. ഞാന്‍ മിക്ക സിനിമയും കാണാറുണ്ട്. ഇപ്പോ അധികം അഭിനയം വേണ്ടാന്ന് തോന്നുന്നു. ബിഹേവ് ചെയ്ത് പോയാല്‍ മതിയല്ലോ. പക്ഷേ വേഷപ്പകര്‍ച്ച എന്നൊന്നില്ലേ അതും വേണ്ടേ വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കന്‍ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരില്‍ ആര്‍ക്കു പറ്റും.
എന്നാല്‍ പുതിയ നടന്മാരില്‍ പ്രതീക്ഷയില്ലെന്നല്ല. അവര്‍ക്ക് അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. ഇപ്പോ ഫഹദ് ചെയ്യുന്ന പോലത്തെ വേഷങ്ങള്‍ ഫഹദിനേ ചെയ്യാന്‍ പറ്റൂ. എന്തൊരു നാച്ചുറല്‍ ആണ്. ആ രണ്ട് കണ്ണു മതി, രണ്ടര മണിക്കൂര്‍ സിനിമ കൊണ്ടുപോവാന്‍ എന്നും പാര്‍വതി പറയുന്നു.
മാത്രമല്ല, പാര്‍വതിയുടെ തിരിച്ചു വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. അടുത്തിടെ തന്റെ തിരിച്ചുവരവിനെ കുറിച്ചും പാര്‍വതി പറഞ്ഞിരുന്നു. ഇനിയൊരു തിരിച്ചുവരവുണ്ടെങ്കില്‍ അത് ആ മമ്മൂട്ടിയോട് ഒപ്പം ആയിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് പാര്‍വതി പറഞ്ഞത് എന്നാണ് ജയറാം പറഞ്ഞത്.
ജയറാം പാര്‍വ്വതി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത് മാളവികയും കാളിദാസും. കാളിദാസ് മലയാള സിനിമയില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഒരു യുവ നായകനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ അച്ഛനോടൊപ്പം ബാലതാരമായാണ് താരം സിനിമയില്‍ രംഗപ്രവേശം ചെയ്തത്. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്ത് കഴിഞ്ഞു. മകള്‍ മാളവിക മൊഡലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇടയ്ക്ക് ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് താരപുത്രി.