ദീപാവലി ആഘോഷത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; സീരിയല്‍ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദീപാവലി ആഘോഷത്തിനിടെ സീരിയല്‍ താരത്തിന്റെ വസ്ത്രത്തിന് തീപിടിച്ചു. ഹിന്ദി സീരിയല്‍ താരം നിയ ശര്‍മ്മയുടെ വസ്ത്രത്തിനാണ് തീ പിടിച്ചത്. തലനാരിയ്ക്കാണ് താരം രക്ഷപ്പെട്ടത്. ദീപാവലി ആഘോഷത്തിനിടെ കത്തിച്ചു വച്ച വിളക്കില്‍ നിന്ന് നടിയുടെ വസ്ത്രത്തിലോക്ക് തീ പിടിയ്ക്കുകയായിരുന്നു. നിരവധി തട്ടുകളുള്ള വസ്ത്രം ആയതിനാലാണ് താരത്തിന് മറ്റ് അപകടങ്ങള്‍ ഒന്നും സംഭവിക്കാതിരുന്നത്. കത്തി കരിഞ്ഞ വസ്ത്രത്തിന്റെ ചിത്രം നിയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
‘വിളക്കിന്റെ ശക്തി, നിമിഷ നേരത്തിനുള്ളില്‍ തീ പിടിച്ചു. വസ്ത്രത്തില്‍ നിരവധി തട്ടുകള്‍ ഉള്ളതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു.’ നിയ ശര്‍മ കുറിച്ചു. വെള്ള ലെഹങ്കയായിരുന്നു നിയ ദീപാവലി ആഘോഷത്തിന് ധരിച്ചത്. നിയ നൃത്തം ചെയ്യുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തീ പിടിത്തം ഉണ്ടായ വിവരം അധികം ആരും അറിഞ്ഞിരുന്നില്ല.