EntertainmentNews

മൂന്ന് ദിവസം അഭിനയിച്ച സിനിമയില്‍ നിന്നും മാറ്റി; ആറ് മാസം സിനിമയില്ല; തകര്‍ന്നു പോയി, കുറേ കരഞ്ഞു!

കൊച്ചി:ആര്‍ഡിഎക്‌സിലൂടെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് മഹിമ നമ്പ്യാര്‍. പിന്നാലെ വന്ന ജയ് ഗണേഷിലും കയ്യടി നേടാനായി. ഇപ്പോഴിതാ ആര്‍ഡിഎക്‌സിന് ശേഷം മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം കോമ്പോ വീണ്ടും ഒരുമിക്ക ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന സിനിമ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച മഹിമ നായികയാകുന്നത് തമിഴിലൂടെയാണ്. മലയാളത്തില്‍ മുഖ്യധാരയിലേക്ക് എത്തുന്നതിന് മഹിമയ്ക്ക് പത്ത് വര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്നിരുന്നു. ഇക്കാലത്ത് തമിഴില്‍ നായികയായും സഹനടിയായും നെഗറ്റീവ് കഥാപാത്രവുമെല്ലാം ചെയ്ത് കയ്യടി നേടാന്‍ സാധിച്ചിരുന്നു.

ചെറിയ വേഷങ്ങളില്‍ നിന്നും നായികയിലേക്ക് എത്താന്‍ പത്ത് വര്‍ഷം കാത്തിരുന്നിട്ടുണ്ട് മഹിമ. ഇക്കാലയളവില്‍ അവസരങ്ങള്‍ നഷ്ടമാകുന്നതും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ വലിയൊരു സിനിമയില്‍ നിന്നും അവസരം നഷ്ടമായതിനെക്കുറിച്ച് സംസാരിക്കുകയാണ് മഹിമ.

മലയാളത്തില്‍ ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തിരുന്നു. ആറ് വര്‍ഷം മുമ്പാണ്. മാസ്റ്റര്‍ പീസും മധുരരാജയുമൊക്കെ ചെയ്യുന്നതിനും മുമ്പാണ്. വലിയ സിനിമയായിരുന്നു. രണ്ട് മൂന്ന് ദിവസം അഭിനയിക്കുകയും ചെയ്തു. നാലാം ദിവസം ഷെഡ്യൂള്‍ ബ്രേക്കാണെന്നും ലൊക്കേഷന്‍ മാറുകയാണെന്നും പറഞ്ഞു. തിരിച്ചു വന്ന ശേഷം അവര്‍ വിളിച്ചു. എനിക്ക് പകരം മറ്റൊരു നായികയെ വച്ചുവെന്ന് അവര്‍ പറഞ്ഞു. ഞാന്‍ തകര്‍ന്നു. പൂര്‍ണമായും ഞാന്‍ തകര്‍ന്നു പോയിരുന്നു എന്നാണ് മഹിമ പറയുന്നത്.

എന്നോട് ഇതാരോടും പറഞ്ഞിരുന്നു. വലിയ ടീമായിരുന്നു. എന്റെ ഡ്രീം പ്രോജക്ട് ആയിരുന്നു. എന്നോട് ആരോടും പറയരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും എക്‌സൈറ്റ്‌മെന്റ് കാരണം പറഞ്ഞു പോകുമല്ലോ. അതിന് ശേഷം ഇവര്‍ എന്നെ മാറ്റിയെന്ന് പറയുമ്പോള്‍ എന്തിനാണ് മാറ്റിയതെന്ന് അവരോട് ചോദിക്കണം എന്നുണ്ടായിരുന്നു. ആ കഥാപാത്രം ചെയ്യാനുള്ള പക്വത എനിക്കില്ലായിരുന്നു എന്നാണ് അവര്‍ പറഞ്ഞത് എന്നായിരുന്നു എന്നെ വിളിച്ചയാള്‍ പറഞ്ഞതെന്നും മഹിമ പറയുന്നു.

അത് തന്നെയാണോ കാരണം അതോ മറ്റെന്തെങ്കിലും ആണോ എന്നെനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവര്‍ സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്നായിരുന്നു പറഞ്ഞത്. എനിക്ക് അന്ന് 23 വയസാണ്. കരിയര്‍ തുടങ്ങിയതേയുള്ളൂ. ആറു മാസം ഞാന്‍ ജോലി ചെയ്തില്ല. അതിന് ശേഷം എനിക്ക് മലയാളത്തില്‍ നിന്നും പ്രൊജക്ടുകള്‍ വരുമ്പോള്‍ വിളിച്ച് സംസാരിച്ച ശേഷം രണ്ടാം ദിവസം വിളിച്ച് ഈ പ്രൊജക്ടില്‍ നിന്നും മാറ്റിയ കുട്ടിയല്ലേ എന്ന് ചോദിക്കും. അത് എന്നെ വല്ലാതെ വേദനിപ്പിക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു.

ഇതോടെ കരിയര്‍ തീര്‍ന്നു. എല്ലാവരും അറിഞ്ഞു. ഇനി എന്നെ ആരും വിളിക്കില്ല എന്ന് കരുതി. അങ്ങനെ ആറ് മാസം ജോലിയില്ലാതിരുന്നു. ഇനി അഭിനയിക്കുന്നില്ല, സിനിമ ചെയ്യണ്ട എന്ന് അമ്മയോട് പറഞ്ഞിരുന്നു. എവിടെ നിന്നും തുടങ്ങണം എന്ന് കരുതിയോ അവിടെ നിന്നു തന്നെ പോയെന്നാണ് മഹിമ പറയുന്നു. എന്നാല്‍ ആ നഷ്ടങ്ങളൊന്നും ഇന്ന് തന്നെ വിഷമിപ്പിക്കുന്നില്ല. അന്ന് ആ സിനിമ ചെയ്യാതെ പോയതു കൊണ്ടാകാം ഒരുപക്ഷെ ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നും മഹിമ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button