മുംബൈ: രാജ്യസഭ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന വിവാദ പരാമർശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. കർഷക ബില്ലിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കങ്കണയുടെ വിവാദ ട്വീറ്റ്.
സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യുഹങ്ങളും പ്രചരിപ്പിച്ച കലാപത്തിന് ശ്രമിച്ചവർ തന്നെയാണ് ഇപ്പോൾ കർഷക ബില്ലിനെതിരേയും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇവർ ഭീകരത സൃഷ്ടിക്കുകയാണ്. അവർ തീവ്രവാദികളാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണയുടെ അഭിപ്രായ പ്രകടനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News