EntertainmentNews

നടി ഇനിയ നിര്‍മ്മാതാവാകുന്നു

കൊച്ചി: പ്രമുഖ നടിയായ ഇനിയ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. അമേയ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി തുടങ്ങാനിരിക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം കമ്പനി സജീവമാകാനുള്ള ശ്രമത്തിലാണ് നടി.

നിരവധി മലയാള ടെലിവിഷന്‍ പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. വയലാര്‍ മാധവന്‍കുട്ടിയുടെ ഓര്‍മ്മ, ശ്രീഗുരുവായൂരപ്പന്‍ എന്നീ പരമ്പകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഡോ. ബിജുവിന്റെ സൈറ (2006), വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങള്‍ (2009), ഉമ്മ (2011) എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 2005-ല്‍ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോള്‍ മിസ് ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു.

ഇനിയ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങളാണ് അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തില്‍ എന്നിവ. മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker