ജോസഫ് നായിക ആത്മിയ രാജന്‍ വിവാഹിതയായി, വിവാഹ വീഡിയോ കാണാം..!
കണ്ണൂർ:നടി ആത്മിയ രാജന്‍ വിവാഹിതയായി. സനൂപ് ആണ് വരന്‍. കണ്ണൂരിലെ ലക്സോട്ടിയ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം അരങ്ങേറിയത്. തുളസിമാല അണിഞ്ഞ് സിംപിള്‍ ബ്രൈഡല്‍ ലുക്കിലാണ് താരം വിവാഹവധുവായി മണ്ഡപത്തിലേക്ക് എത്തിയത്. തുളസിമാല അണിഞ്ഞ് സനൂപിനെ വരണമാല്യം ചാര്‍ത്തിയത്.
തമിഴിലും തെലുങ്കിലും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന തിരക്കുള്ള താരമാണ്. ആത്മിയ രാജന്‍. ജോസഫ്, മാര്‍ക്കോണി മത്തായി തുടങ്ങിയ മലയാള സിനിമകളില്‍ ശ്രദ്ധേമായ വേഷം താരം അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയിലൂടെയാണ് ആത്മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. വിജയ് സേതുപതിക്കൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. ജോജു ജോര്‍ജ് നായകനായ ജോസഫിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയെടുത്തത്.