23.9 C
Kottayam
Saturday, September 21, 2024

‘ഓട്ടോറിക്ഷാക്കാരന്റെ’ ഭാര്യയാവും മുമ്പ്, സിനിമയെ കണ്ടതെങ്ങനെ? തുറന്ന് പറഞ്ഞ് ആന്‍ ആഗസ്റ്റിന്‍

Must read

കൊച്ചി:എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആന്‍ അഗസ്റ്റിന്‍. കുറച്ച് നാളുകളായി സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്ന ആന്‍ അടുത്തിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. ബെംഗളൂരുവില്‍ മീരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് നടത്തുകയാണ് ആന്‍ ഇപ്പോള്‍. ഇതിനൊപ്പം രണ്ട് സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് താരം. തന്നെ സംബന്ധിച്ച് സിനിമ എന്നു പറഞ്ഞാല്‍ അച്ഛനായിരുന്നെന്നും സെറ്റില്‍ നടക്കുന്നതൊക്കെ വന്നു പറയുക, അഭിനയിച്ച സിനിമ അച്ഛന്‍ കാണുമ്പോഴുള്ള സന്തോഷം ആസ്വദിക്കുക. ഇതിനൊക്കെ വേണ്ടിയായിരുന്നു അന്ന് അഭിനയിച്ചിരുന്നതെന്നും ആന്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് നാലു വര്‍ഷം താന്‍ എന്തുചെയ്യുകയായിരുന്നുവെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും ബ്ലാക്ക് ഔട്ട് എന്ന് തന്നെ വേണമെങ്കില്‍ പറയാമെന്നുമാണ് ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ അഗസ്റ്റിന്‍ പറയുന്നത്. സിനിമയെ താന്‍ ഗൗരവമായി എടുത്തിരുന്നില്ലെന്നും ഒരുപാടുപേര്‍ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്ന് അന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നുമാണ് ആന്‍ പറയുന്നത്.

ജീവിതത്തില്‍ തിരിച്ചടികളുണ്ടായി. ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. എന്നാല്‍ ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ലെന്നും പുറത്തുവന്നേ മതിയാവൂ എന്ന തോന്നലിലാണ് ബെംഗളൂരിലേക്ക് വരുന്നതെന്നും ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതെന്നും ആന്‍ പറയുന്നു. അച്ഛന്റെ മരണവും ജീവിതത്തില്‍ ഉണ്ടായ പല പ്രശ്നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. പല അവസരങ്ങളും വേണ്ടെന്ന് വെച്ചു. ആ ദിവസങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാനാകുന്നതിനും അപ്പുറമായിരുന്നു.

പല കാര്യങ്ങളിലും പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്ന് താന്‍ സന്തോഷത്തോടു കൂടി ഇരിക്കുന്നതെന്നും താരം പറഞ്ഞു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. എഴുത്തുകാരന്‍ എം. മുകുന്ദന്റേതാണ് തിരക്കഥ. ഹരികുമാറാണ് സംവിധായകന്‍. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ നായകന്‍.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ആന്‍ അഗസ്റ്റിനും ജോമോനും വിവാഹമോചിതരായി എന്നുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. കെയ്യടിയോടെയാണ് സിനിമാ ലോകവും ആരാധകരും ഇരുവരുടെയും വിവാഹവാര്‍ത്ത അന്ന് ഏറ്റെടുത്തിരുന്നത്. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോനാണ് കുടുംബ കോടതിയില്‍ ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്നത്തെകുറിച്ചു ഇത് വരെയും മാധ്യമങ്ങളോട് തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും സംസാരിക്കുന്ന ആനിന്റെ വാക്കുകളാണ് ഇപ്പോള്‍? ശ്രദ്ധ നേടുന്നത്. പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്നാണ് ആന്‍ പറയുന്നത്. ”ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍,” എന്നും ആന്‍ പറയുന്നു.

ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു- ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു.”

അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ആന്‍ പറഞ്ഞു. ”വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ? മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്പോള്‍ വലിയ ആശ്വാസമാണ്.” എന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാഹശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ആന്‍ ഇടയ്ക്ക് നീന, സോളോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ബാംഗ്ലൂരില്‍ മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ആന്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആന്‍ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍.

ഏഴുവര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ആനും ജോമോനും അവസാനിപ്പിച്ചത്. 2014 ല്‍ ആണ് ജോമോനും ആനും വിവാഹിതരായത്. ‘ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു ജോമോന്‍ പറഞ്ഞ ഉടന്‍ ആനിന്റെ അമ്മയുടെ പ്രതികരണവും ഇരുവരുടെയും പ്രണയ കഥകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജോമോന്റെ ആഗ്രഹം കേട്ടപ്പോള്‍, ‘എത്ര നാളായി തുടങ്ങിയിട്ട്’? എന്ന മറുചോദ്യമാണത്രെ അമ്മ ചോദിച്ചത്. അമ്മയുടെ ചോദ്യത്തിന് ‘മൂന്നാഴ്ച’ എന്നു ജോമോന്‍ മറുപടി പറഞ്ഞപ്പോള്‍, മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന് അമ്മ പിന്നേം ചോദിച്ചു. ഇരുവരുടെയും ആ സൗഹൃദം വീണ്ടും തുടര്‍ന്നപ്പോള്‍ അവര്‍ക്ക് ഒരുമിച്ചു ജീവിക്കാനാകും എന്ന് എല്ലാവരും തിരിച്ചറിയുക ആയിരുന്നു എന്നും അങ്ങനെ വിവാഹിതരാകുകയായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി ആന്‍ മാറിയപ്പോള്‍, താര പൊലിമയില്‍ ഒട്ടും പിറകില്‍ അല്ല ജോമോന്‍. നിരവധി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയെടുത്ത ബെസ്റ്റ് സിനിമാറ്റോഗ്രാഫര്‍ ആണ് ജോമോന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ഒരു വടക്കന്‍ സെല്‍ഫി ,ലവ്വ് ആക്ഷന്‍ ഡ്രാമ, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ആണ്. മലയാള സിനിമയുടെ പ്രിയ താരജോഡികളായിരുന്നു ജോമോനും ആനും. ഇവരുടെ വിവാഹം സിനിമാ ലോകവും ആരാധകരും നിറഞ്ഞ മനസ്സോടെയാണ് ആഘോഷമാക്കിയത്.

ആനിനെ നേരില്‍ കാണും മുമ്പ് ആന്‍ അഭിനയിച്ച ഒരു സിനിമ പോലും ജോമോന്‍ കണ്ടിട്ടില്ല എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരുന്നു. അഭിമുഖങ്ങളില്‍ നിന്ന് ആളിത്തിരി ജാഡയൊക്കെയുള്ള കക്ഷിയാണെന്നാണ് ജോമോന്‍ മനസിലാക്കിയിരുന്നത്. അതിനൊക്കെ ശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തില്‍ ആകുന്നതും എന്ന് മുന്‍പ് ഇരുവരും നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week