മലയാള സിനിമയിലെ അച്ചാർ നടി,തൻ്റെ തോല്‍വിയാണ് പേര് കേൾക്കുന്നതെന്ന് അഞ്ജലി നായർ
കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജലി നായര്‍. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സുഹൃത്തുക്കള്‍ തന്നെ വിളിക്കുന്ന ഇരട്ട പേരിനെ കുറിച്ചും പറയുകയാണ് അഞ്ജലി ഇപ്പോള്‍.
‘ഒരുവിധം എല്ലാ സിനിമയിലുമുള്ളതുകൊണ്ടാവാം പലരും എന്നെ അച്ചാറെന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല ഞാന്‍ എല്ലാത്തിലുമുണ്ടെന്ന്. കാരണം എന്റെ ഒരു അഞ്ച് സിനിമ എടുത്ത് പറയാന്‍ ഒരു പ്രേക്ഷകനോട് അല്ലെങ്കില്‍ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാല്‍ അഞ്ച് സിനിമകളുടെ പേര് പറയാന്‍ അവര്‍ പത്ത് മിനുട്ട് ആലോചിച്ചെന്ന് വരും.
ഇതുവരെ ഞാന്‍ 127 സിനിമകള്‍ ചെയ്തിട്ടും അതില്‍ നിന്നും ഒരു അഞ്ച് സിനിമ പെട്ടെന്ന് ഓര്‍മ്മിച്ച് പറയാന്‍ പറ്റാത്തത് എന്റെ തോല്‍വിയാണ്,’ എന്നും അഞ്ജലി നായര്‍ പറയുന്നു. 2009 ലും 2011 ലും ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്.
പക്ഷേ 2012 മുതലാണ് എന്റെ കരിയര്‍ തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് മുന്‍പ് തമിഴില്‍ മൂന്നും മലയാളത്തില്‍ മൂന്നും സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. മോളുണ്ടായ ശേഷമാണ് കൂടുതല്‍ പ്രൊഫഷണലായി കരിയറിലേക്ക് കടക്കുന്നത്.
മോളുടെ പ്രായം വെച്ച് കണക്കാക്കിയാല്‍ ഒന്‍പത് വര്‍ഷം. ഒരു വര്‍ഷം ശരാശരി നൂറ് സിനിമകള്‍ റിലീസായെന്ന് കൂട്ടിയാല്‍ തന്നെ ഒന്‍പത് വര്‍ഷം കൊണ്ട് 900 സിനിമകള്‍. ഒന്‍പത് വര്‍ഷത്തിനിടയ്ക്ക് ആദ്യം പറഞ്ഞ ആറ് സിനിമകള്‍ കൂടാതെ 121 സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളൂ.
അതില്‍ തന്നെ പലതും റിലീസ് ആയിട്ടില്ല. ചിലത് റിലീസിന് കാത്തിരിക്കുന്നു. ചിലത് തിയേറ്റര്‍ കണ്ടിട്ടില്ലാത്ത ഒ.ടി.ടി സിനിമകളാണ്. ജീത്തു സാറിന്റെ റാമിലും ഞാന്‍ അഭിനയിച്ചിരുന്നു.
റാമില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് മറ്റേതെങ്കിലും സിനിമയിലേക്ക് എന്നെ വിളിക്കണമെന്ന് വിചാരിച്ചിരുന്നുവെന്ന് ജീത്തുസാര്‍ പറഞ്ഞിരുന്നു. അതൊരു ഘടകം. റാം ഷെഡ്യൂളായപ്പോള്‍ തൊട്ടടുത്തു ചെയ്യുന്ന ദൃശ്യം 2 വില്‍ ഓര്‍ക്കാനും വിളിക്കാനുമിടയായത് ഒരു നിമിത്തമാണ്.
കുറേക്കൂടി ഫെമിലിയറായ ഒരു ആര്‍ട്ടിസ്റ്റിനെയാണ് ദൃശ്യം 2 വില്‍ കാസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ എന്തോ ഉണ്ടെന്ന് പ്രേക്ഷകരില്‍ ചിലര്‍ സംശയിച്ചേക്കാം. ഞാന്‍ ചെയ്യുമ്പോള്‍ ആര്‍ക്കും ആ സംശയം ഉണ്ടാകില്ലെന്ന് ജീത്തു സാര്‍ നൂറ് ശതമാനം വിശ്വസിച്ചു എന്നും അഞ്ജലി പറയുന്നു.
എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ എല്ലാം ചെയ്യുന്നു. ഇന്നത് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ചിലതൊക്കെ ചെയ്യാനാകാതെ പോയത് ചിലപ്പോള്‍ ഡേറ്റ് പ്രശ്‌നം മൂലമായിരുന്നു, കൂടാതെ എക്‌സോപ്‌സ് ചെയ്യുന്ന കോസ്റ്റ്യമോ വളരെ ബോള്‍ഡ് സീനുകളോ വന്നതു മൂലമൊക്കെ ആയിരുന്നു. എന്ന തേടി വന്നതോക്കെ പലതും ചെയ്തു.
വലിയ പടത്തിന്റെ ഭാഗമാകാനുള്ള ബാഗ്യം ഇതുവരെ വന്നിരുന്നില്ല, ദൃശ്യം 2 എല്ലാ കുറവുകളും വീട്ടിയിരിക്കുകയാണിപ്പോള്‍. ദിലീപേട്ടന്‍, മഞ്ജുവേച്ചി, ലാലേട്ടന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ അങ്ങനെ നിരവധിപേരുടെ അമ്മവേഷങ്ങളില്‍ ഫ്‌ലാഷ് ബാക്ക് സീനുകളില്‍ വന്നിട്ടുണ്ട്കൂടാതെ സഹോദരി വേഷങ്ങളിലും കോളേജ് കുമാരിയായും അധ്യാപികയായും ജഡ്ജിയായും കളക്ടറായുമൊക്കെ അഭിനയിച്ചിട്ടുമുണ്ട്. ലഭിക്കുന്ന വേഷങ്ങള്‍ എല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട് എന്നും അഞ്ജലി മുമ്പ് പറഞ്ഞിരുന്നു.
ബാലതാരമായാണ് അഞ്ജലി അഭിനയ ലോകത്തിലേയ്ക്ക് എത്തുന്നത്. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. തുടര്‍ന്ന് പരസ്യങ്ങളില്‍ സജീവമായി.
2008ല്‍ ആങ്കറിംഗിലും മോഡലിംഗിലും സജീവമായി നിന്നിരുന്ന സമയം ആയിരുന്നു തമിഴിലേയ്ക്ക് അവസരം ലഭിക്കുന്നത്. തുടര്‍ന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. 2011ല്‍ സീനിയേഴ്‌സ്, പിന്നീട് കിങ് ആന്‍ഡ് കമ്മീഷണര്‍, അഞ്ച്‌സുന്ദരികള്‍ അങ്ങനെ എല്ലാ സിനിമകളിലും അഞ്ജലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.